16
May, 2026

A News 365Times Venture

16
Saturday
May, 2026

A News 365Times Venture

പോകേണ്ടവര്‍ക്ക് പോകാം, തൃണമൂല്‍ തലകുനിക്കില്ല; പാര്‍ട്ടിയോഗത്തില്‍ മമത ബാനര്‍ജി

Date:



India


‘പോകേണ്ടവര്‍ക്ക് പോകാം, തൃണമൂല്‍ തലകുനിക്കില്ല’; പാര്‍ട്ടിയോഗത്തില്‍ മമത ബാനര്‍ജി

 

ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ, പാര്‍ട്ടിയിലെ ആഭ്യന്തര വിയോജിപ്പുകളില്‍ കടുത്ത നിലപാടുമായി പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി.

പാര്‍ട്ടിയിലെ നിലവിലെ സാഹചര്യത്തില്‍ അസന്തുഷ്ടരായ നേതാക്കള്‍ക്ക് തൃണമൂല്‍ വിട്ടുപോകാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് മമത പറഞ്ഞു.

ശനിയാഴ്ച കാളിഘട്ടിലെ തന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും മമത ഇക്കാര്യം പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ യോഗത്തില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും പങ്കെടുത്തിരുന്നു.

കനത്ത തോല്‍വി നേരിട്ടെങ്കിലും ഒട്ടും തളരാത്ത വീര്യത്തോടെയാണ് മമത യോഗത്തില്‍ സംസാരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘മറ്റ് പാര്‍ട്ടികളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ പോകട്ടെ. ഞാന്‍ ഈ പാര്‍ട്ടിയെ പുനര്‍നിര്‍മിക്കും,’ എന്ന് മമത പറഞ്ഞതായി പാര്‍ട്ടി വൃത്തങ്ങള്‍ ഉദ്ധരിച്ചു.

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ കൂറുമാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിലപാട് മമതയെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്.

സംസ്ഥാനത്തുടനീളം തകര്‍ന്നടിഞ്ഞ പാര്‍ട്ടി ഓഫീസുകള്‍ അടിയന്തിരമായി പുനസ്ഥാപിക്കാനും താഴെത്തട്ടിലുള്ള സാധാരണ പ്രവര്‍ത്തകരുമായി വീണ്ടും ശക്തമായ ബന്ധം സ്ഥാപിക്കാനും മമത അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

‘പാര്‍ട്ടിയില്‍ തുടരുന്നവരോട് എനിക്ക് പറയാനുള്ളത്, തകര്‍ന്ന പാര്‍ട്ടി ഓഫീസുകള്‍ പുനര്‍നിര്‍മിക്കുക, അവ പെയിന്റ് ചെയ്ത് വീണ്ടും തുറക്കുക എന്നതാണ്. ആവശ്യമെങ്കില്‍ ഞാനും അവ പെയിന്റ് ചെയ്യാന്‍ ഇറങ്ങും. തൃണമൂല്‍ കോണ്‍ഗ്രസ് ഒരിക്കലും ആര്‍ക്ക് മുന്നിലും തലകുനിക്കില്ല. ജനങ്ങളുടെ വിധി ഇവിടെ കൊള്ളയടിക്കപ്പെടുകയാണ് ഉണ്ടായത്,’ മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ അസംതൃപ്തി പുകഞ്ഞു തുടങ്ങിയിരുന്നു. തോല്‍വിക്ക് പിന്നാലെ പല പ്രമുഖ നേതാക്കളും പാര്‍ട്ടി വിടുമെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടയിലാണ് മമതയുടെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ കടുത്ത അസ്വസ്ഥത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ശനിയാഴ്ച യോഗം വിളിച്ചുചേര്‍ത്തത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മെയ് 5ന് തന്നെ പാര്‍ട്ടിയിലെ കൂറുമാറ്റ സാധ്യതകളെക്കുറിച്ച് മമത സൂചന നല്‍കിയിരുന്നു.

‘പലരും മറ്റ് പാര്‍ട്ടികളിലേക്ക് പോകുമെന്ന് എനിക്കറിയാം. അവര്‍ക്ക് അവരുടേതായ നിര്‍ബന്ധങ്ങളുണ്ടാകാം. പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാം. ആരെയും ബലമായി തടഞ്ഞുനിര്‍ത്തുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല,’ എന്നായിരുന്നു അന്ന് മമത പറഞ്ഞത്.

ബംഗാള്‍ നിയമസഭയിലെ 294 സീറ്റുകളില്‍ വെറും 80 സീറ്റുകള്‍ മാത്രമാണ് ഇത്തവണ തൃണമൂലിന് നേടാനായത്. മമത ബാനര്‍ജിയുടെ കാലങ്ങളായുള്ള ശക്തമായ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന ഭബാനിപൂര്‍ മണ്ഡലത്തില്‍ പോലും പരാജയം രുചിക്കേണ്ടി വന്നത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു.

291 സീറ്റുകളിലാണ് തൃണമൂല്‍ നേരിട്ട് മത്സരിച്ചിരുന്നത്. ഡാര്‍ജിലിംഗ് കുന്നുകളിലെ മൂന്ന് സീറ്റുകളില്‍ അനിത് ഥാപ്പയുടെ നേതൃത്വത്തിലുള്ള ഭാരതീയ ഗൂര്‍ഖ പ്രജാതന്ത്ര് മോര്‍ച്ചയുമായി സഖ്യത്തിലാണ് മത്സരിച്ചത്.

Those who want to leave can leave, Trinamool will not bow down: Mamata Banerjee at party meeting

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാന്‍, തായ്‌വാന്‍ വിഷയങ്ങളില്‍ തീരുമാനമില്ല; ചൈനീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ്

വാഷിങ്ടണ്‍: ചൈനയിലെ ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...

റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ കുറ്റം ചുമത്താന്‍ യു.എസ് നീക്കം; പ്രതിസന്ധി രൂക്ഷമാക്കും

ന്യൂയോര്‍ക്ക്: ക്യൂബയ്ക്ക് മേലുള്ള സമ്മര്‍ദം ഉയര്‍ത്തുന്നതിനിടെ രാജ്യത്തിന്റെ മുന്‍ പ്രസിഡന്റ് റൗള്‍...