19
May, 2026

A News 365Times Venture

19
Tuesday
May, 2026

A News 365Times Venture

ഇന്ത്യയിൽ ന്യൂനപക്ഷ അവകാശങ്ങളും പത്ര സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നു- നെതർലാന്റ് പ്രധാനമന്ത്രി

Date:



World


ഇന്ത്യയിൽ ന്യൂനപക്ഷ അവകാശങ്ങളും പത്ര സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നു: നെതർലാന്റ് പ്രധാനമന്ത്രി

ന്യൂ ദൽഹി : ഇന്ത്യയിൽ ന്യൂനപക്ഷ അവകാശങ്ങളും, പത്ര സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നുണ്ടെന്നും നിയമവാഴ്ചയിൽ ആശങ്കകൾ നേരിടുന്നുണ്ടെന്നും ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റർ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലാന്റ് സന്ദർശനവേളയിലാണ് ഡച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം എന്നാൽ ഈ കാര്യങ്ങൾ ഉഭയകക്ഷി ചർച്ചകളിൽ ഉൾപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാറ്റ്ഷുയിസിൽ ഒരുക്കിയ അത്താഴവിരുന്നിന് മുന്നോടിയായി സന്ദർശനത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയായിരുന്നു റോബ് ജിറ്റെറിന്റെ പ്രതികരണം. ഈ സമയത്ത് മോദി വിരുന്നിന് എത്തിയിരുന്നില്ല.

ഹിന്ദു ദേശീയവാദിയായ ബി.ജെ.പിയുടെ കീഴിൽ ഇന്ത്യയിലെ വികസനങ്ങളെക്കുറിച്ച് നെതർലാൻഡ്‌സും മറ്റ് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും ആശങ്കാകുലരാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഇത് കേവലം പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രമല്ല, ഇന്ത്യയിൽ കടുത്ത വെല്ലുവിളികൾ നേരിടുന്ന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചും കൂടിയാണ്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് മുസ്‌ലിം സമുദായവും മറ്റ് ന്യൂനപക്ഷങ്ങളുമാണ്,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പ്രതിനിധികളുമായി ഈ വിഷയങ്ങൾ മുമ്പും ചർച്ച ചെയ്തിട്ടുണ്ടെന്നും ഇന്ത്യയും യൂറോപ്യൻ യൂണിനും തമ്മിലുള്ള വ്യാപാര കരാറിൽ കച്ചവട സംബന്ധമായ വിഷയങ്ങൾക്ക് പുറത്ത് മറ്റുവിഷയങ്ങളും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

2016 ൽ സ്വന്തം പിതാവ് ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടുപോയ ഇൻസിയ ഹേമാനി എന്ന ഡച്ച് പെൺകുട്ടിയുടെ അമ്മയുമായി താൻ അടുത്തിടെ സംസാരിച്ചിരുന്നുവെന്നും, അത് തന്നിൽ വലിയ സ്വാധീനം ചെലുത്തിയെന്നും ജെറ്റൻ മാധ്യമങ്ങളോട് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ എൻ.ആർ.സി റിപ്പോർട്ട് ചെയ്തു.

നെതർലാന്റ്ന് ഇന്ത്യയുമായി കച്ചവടത്തിലേർപ്പെടാൻ താത്പര്യമുണ്ട് , എന്നാൽ ഇൻസിയയുടെ കാര്യത്തിൽ ഒരു പരിഹാരം കണ്ടെത്തണം എന്ന് ഉപപ്രധാനമന്ത്രി ഡിലൻ യെസിൽഗോസ് പറഞ്ഞിരുന്നു.

അത്താഴവിരുന്നിന്‌ ശേഷം ഇന്ത്യൻ ഉദ്യോഗസ്ഥർ നടത്തിയ പത്രസമ്മേളനത്തിൽ ഡച്ച് മാധ്യമ പ്രവർത്തകർ ഈ വിഷയത്തെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ചെങ്കിലും വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സിബി ജോർജ്ജ് ഈ വിമർശനത്തിനെ പൂർണമായി തള്ളിക്കളയുകയും, ഇത്തരം ചോദ്യങ്ങൾ ചോദ്യം ചോദിക്കുന്ന വ്യക്തിയുടെ അറിവില്ലായ്മ കൊണ്ടാണ് എന്ന് മറുപടി പറയുകയുമായിരുന്നു.

Content Highlight: Minority rights and press freedom are being violated in India: Dutch Prime Minister




മുഹമ്മദ് നബീല്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related