21
May, 2026

A News 365Times Venture

21
Thursday
May, 2026

A News 365Times Venture

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.ജി. പരമേശ്വരന്‍ നായര്‍ അന്തരിച്ചു

Date:

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.ജി. പരമേശ്വരന്‍ നായര്‍ അന്തരിച്ചു

 

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സ്വദേശാഭിമാനി-കേസരി പുരസ്‌കാര ജേതാവുമായ കെ.ജി. പരമേശ്വരന്‍ നായര്‍ (94) അന്തരിച്ചു. തിരുവനന്തപുരം തൃക്കണ്ണാപുരം സൊസൈറ്റി റോഡിലെ വസതിയിലായിരുന്നു അന്ത്യം.

ദീര്‍ഘകാലം കേരള കൗമുദിയില്‍ പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹം നിയമസഭാ റിപ്പോര്‍ട്ടിങ്ങില്‍  പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തിയായിരുന്നു. ഏറ്റവും കൂടുതല്‍ കാലം നിയമസഭാ റിപ്പോര്‍ട്ടറായി സേവനമനുഷ്ഠിച്ചതിന് നിയമസഭയുടെ പ്രത്യേക ആദരവും പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

‘കേരള നിയമസഭ ചരിത്രവും ധര്‍മവും’ ഉള്‍പ്പെടെ ഒട്ടേറെ പുസ്തകങ്ങളുടെ രചന നിര്‍വഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ 2021-ലെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം, പട്ടം താണുപിള്ള അവാര്‍ഡ്, കെ.സി. സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ. വിജയരാഘവന്‍ സ്മാരക അവാര്‍ഡ് തുടങ്ങി 13ഓളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

1931-ല്‍ തിരുവനന്തപുരം തൃക്കണ്ണാപുരത്ത് കെ. കൃഷ്ണപിള്ളയുടെയും കെ. തങ്കമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്.

സംഗീത അധ്യാപികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ സി.എസ്. സുഭദ്രാമ്മയാണ് ഭാര്യ. മക്കള്‍: രാജേശ്വരി (ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്), സുജ (എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ്). മരുമക്കള്‍: രാജശേഖരന്‍ (മുന്‍ ആകാശവാണി അനൗണ്‍സര്‍), സുനില്‍ കുമാര്‍ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്).

Content Highlight:  K.G. Parameswaran Nair passes away

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related