14 വർഷങ്ങൾക്ക് ശേഷം ഇങ്ങനെയൊന്ന് ആദ്യം; വമ്പൻ നാണക്കേടിൽ തിലക്
ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും മുംബൈ ഇന്ത്യൻസും ഈഡൻ ഗാർഡൻസിൽ ഏറ്റുമുട്ടുകയാണ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 147 റൺസെടുത്തിട്ടുണ്ട്. അവസാന ഓവറുകളിൽ കോർബിൻ ബോഷ് നടത്തിയ ചേർത്തുനിൽപ്പാണ് ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
മത്സരത്തിൽ തിലക് വർമയ്ക്ക് ഒട്ടും തിളങ്ങാൻ സാധിച്ചിരുന്നില്ല. 32 പന്തിൽ ഒരു സിക്സറടക്കം വെറും 20 റൺസ് മാത്രമാണ് നേടിയത്. 62.5 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ഇതോടെ തിലക് ഒരു മോശം നേട്ടത്തിലും ഇടം പിടിച്ചു.
തിലക് വർമ. Photo: Johns/x.com
ഒരു ഐ.പി.എൽ മത്സരത്തിൽ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റ് നേടിയ താരങ്ങളിൽ ഒമ്പതാമനായാണ് തിലക് തന്റെ പേര് ചേർത്തുവെച്ചത്. എന്നാൽ, ഈ ലിസ്റ്റിൽ മുമ്പിലുള്ള എല്ലാ താരങ്ങളും 2010ന് മുമ്പാണ് ഇത്തമൊരു ഇന്നിങ്ങ്സ് കളിച്ചത്.
കഴിഞ്ഞ 14 സീസണുകളിൽ ഏറ്റവും വേഗത കുറഞ്ഞ ഇന്നിങ്‌സാണ് തിലക് തന്റെ പേരിലാക്കിയത്. ഒരു ഐ.പി.എൽ മത്സരത്തിൽ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റ് സൗരവ് ഗാംഗുലിയുടെ പേരിലാണ്. 2008ൽ ഡെക്കാൻ ചാർജേഴ്‌സിനെതിരെ താരം 46.7 സ്ട്രൈക്ക് റേറ്റിൽ 14 റണ്സെടുത്തതാണ് ഒന്നാമത്.
ഒരു ഐ.പി.എൽ മത്സരത്തിൽ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റ് (കുറഞ്ഞത് 30 പന്തുകൾ)
(താരം – ടീം – എതിരാളി – വർഷം – സ്കോർ – സ്ട്രൈക്ക് റേറ്റ് എന്നീ ക്രമത്തിൽ)
സൗരവ് ഗാംഗുലി – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – ഡെക്കാൻ ചാർജേഴ്സ് – 2008 – 14 – 46.7
ദിനേശ് കാർത്തിക് – ദൽഹി ഡെയർ ഡെവിൾസ് – പഞ്ചാബ് കിങ്‌സ് – 2010 – 17 – 48.6
മാത്യു ഹെയ്ഡൻ – ചെന്നൈ സൂപ്പർ കിങ്‌സ് – മുംബൈ ഇന്ത്യൻസ് – 2010 – 17 – 54.8
യുവരാജ് സിങ് – കിങ്‌സ് ഇലവൻ പഞ്ചാബ് – ഡെക്കാൻ ചാർജേഴ്സ് – 2009 – 18 – 58.1
ജാക് കാലിസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – ഡെക്കാൻ ചാർജേഴ്സ് – 2010 – 19 – 59.4
മൈക്കൽ ഹസി – ചെന്നൈ സൂപ്പർ കിങ്‌സ് – രാജസ്ഥാൻ റോയൽസ് – 2012 – 19 – 59.4
റിക്കി പോണ്ടിങ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – മുംബൈ ഇന്ത്യൻസ് – 2008 – 19 – 61.3
ബ്രണ്ടൻ മക്കല്ലം – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – കിങ്‌സ് ഇലവൻ പഞ്ചാബ് – 2009 – 19 – 61.3
തിലക് വർമ – മുംബൈ ഇന്ത്യൻസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 2026 – 20 – 62.5
മത്സരത്തിൽ കോർബിൻ ബോഷ് 18 പന്തിൽ 32 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായി. ഹർദിക് പാണ്ഡ്യ (27 പന്തിൽ 26), തിലക് വർമ (32 പന്തിൽ 20), സൂര്യകുമാർ യാദവ് (ആറ് പന്തിൽ 15), രോഹിത് ശർമ (13 പന്തിൽ 15) എന്നിവരും സ്കോർ ചെയ്തു.
കാമറൂൺ ഗ്രീൻ, സൗരഭ് ദുബെ, കാർത്തിക് ത്യാഗി എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. സുനിൽ നരെയ്ൻ ഒരു വിക്കറ്റും നേടി.
Content Highlight: IPL 2026: KKR vs MI: Tilak Varma registers slowest knock in last 14 years in an IPL match




