2
June, 2026

A News 365Times Venture

2
Tuesday
June, 2026

A News 365Times Venture

ധര്‍മേന്ദ്ര പ്രധാന്റെ രാജി- ജൂണ്‍ ആറിന് ജന്തര്‍ മന്ദറില്‍ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധം

Date:

ധര്‍മേന്ദ്ര പ്രധാന്റെ രാജി: ജൂണ്‍ ആറിന് ജന്തര്‍ മന്ദറില്‍ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധം

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം ആറിന് ദല്‍ഹി ജന്തര്‍ മന്ദറില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി.) എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയുടെ സ്ഥാപകനായ അഭിജിത് ദീപ്‌കെ. ഇതുവരെ ഓണ്‍ലൈന്‍ ഇടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സി.ജെ.പിയുടെ ആദ്യ ഓഫ്‌ലൈന്‍ പരിപാടിയാവും ജന്തര്‍ മന്ദറിലേക്ക്.

ജൂണ്‍ ആറിന് താന്‍ ഇന്ത്യയിലെത്തുമെന്നും അന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കാമെന്നും സാമൂഹ്യ മാധ്യമമായ എക്‌സില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ ദീപ്‌കെ പറഞ്ഞു.

നീറ്റ് ചോദ്യച്ചോര്‍ച്ച സി.ബി.എസ്.ഇ പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അടക്കമുള്ള പ്രശ്‌നങ്ങളുന്നയിച്ചാണ് പ്രതിഷേധം. ധര്‍മേന്ദ്ര പ്രധാന്‍ ഈ വിഷയങ്ങളുയര്‍ന്നിട്ടും രാജി വയ്ക്കാത്തത് ഇവിടെ അക്കൗണ്ടബിളിറ്റി എന്ന ഒരു കാര്യം പോലും ഇല്ലാത്തതിനാലാണെന്നും ദീപ്‌കെ പറഞ്ഞു.

‘ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ പോവുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി നേടിയെടുക്കാന്‍ വേണ്ടിയാണ്. ഈ ദിവസങ്ങളില്‍ നിങ്ങള്‍ കണ്ടു ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ശബ്ദമുയരുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കാരണം നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മ ഹത്യ ചെയ്യേണ്ടിവന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനം പാഴായി. ഈ കാരണങ്ങളാല്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്‌ക്കേണ്ടതാണ്,’ ദീപ്‌കെ പറഞ്ഞു.

ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കാന്‍ വേണ്ടി എട്ട് ലക്ഷം വിദ്യാര്‍ത്ഥികള്‍ ഞങ്ങളുടെ പരാതിയില്‍ ഒപ്പു വച്ചിരുന്നു. കോടിക്കണക്കിന് ജനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഈ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്. അത് മാത്രമല്ല രാജ്യത്ത് വിവിധ ഇടങ്ങളില്‍ ഈ വിഷയത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ലക്‌നൗ, മഹാരാഷ്ട്ര, ജയ്പൂര്‍, ദല്‍ഹി പോലുള്ള സ്ഥലങ്ങളില്‍.

ഇന്ന് നീറ്റിന്റെ 22 ലക്ഷം വിദ്യാര്‍ത്ഥികള്‍ സി.ബി.എസ്്.ഇയുടെ സി.യു.ഇ.ടിയുടെ 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ അടക്കം ഒരു കോടിയിലധികം വിദ്യാര്‍ത്ഥികളുടെ ജീവിതം വച്ച് കളിക്കുകയാണ് ഇവിടത്തെ വ്യവസ്ഥിതി. ഈ പ്രശ്‌നങ്ങള്‍ കാരണം വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണെന്നും ദീപ്‌കെ പറഞ്ഞു.

ഇത്രയും വലിയ പ്രശ്‌നങ്ങള്‍ നടന്നിട്ടും ഇവിടത്തെ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കുന്നില്ല എങ്കില്‍ ഇവിടെ ഉത്തരവാദിത്തം എന്ന കാര്യം പോലുമില്ല. ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കിയ വ്യവസ്ഥിതിക്ക് ഒരു പ്രത്യാഖാതവും അനുഭവിക്കേണ്ടി വരുന്നില്ല. എല്ലാ പ്രത്യാഘാതവും വിദ്യാര്‍ത്ഥികളുടെ തലയിലാണ്. ഇങ്ങനെ എത്ര കാലം നടക്കും. ഇത് മാറാന്‍ സമയം വരുന്നു. നമ്മള്‍ ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ പോകുന്നു. സ്വന്തം ശബ്ദം ഉയര്‍ത്തി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായി ആവശ്യമുയര്‍ത്താന്‍ പോകുന്നു. അത്് അയാള്‍ എന്തായാലും കേള്‍ക്കണമെന്നും അഭിജിത് പറഞ്ഞു.

ജൂണ്‍ ആറ് ശനിയാഴ്ച രാവില ഞാന്‍ ഡല്‍ഹിയിലെത്തും. അവിടെ നിങ്ങള്‍ എല്ലാവരും എന്നെ റിപ്പോര്‍ട്ട് ചെയ്‌തോളൂ. നമുക്ക് ഒരുമിച്ച് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പോകാം. അവിടെ നിന്ന് ജന്തര്‍ മന്ദറില്‍ ഒരു സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാനുള്ള അനുമതി വാങ്ങാം.

തെറ്റിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇന്ത്യയുടെ ഭരണഘടന പ്രകാരം നമുക്ക് അവകാശമുണ്ട്. നമ്മള്‍ അവ ഉപയോഗിക്കുന്നു. എത്ര കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി അംഗങ്ങളും, എത്ര യുവാക്കളും എത്ര വിദ്യാര്‍ത്ഥികളും ഈ വ്യവസ്ഥ കാരണം ബുദ്ധിമുട്ടുന്നുവോ അവരെല്ലാം എത്തിച്ചേരണമെന്നും ദീപ്‌കെ പറഞ്ഞു

എന്റെ കുടുംബക്കാരും സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട് ഞാന്‍ തിരിച്ചെത്തിയാല്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന്. എന്നാല്‍ ഇപ്പോഴും എനിക്ക് പ്രതീക്ഷയുണ്ട് ഇന്നും നമ്മുടേത് ഒരു ജനാധിപത്യ രാജ്യം തന്നെയാണെന്ന്. അവിടെ സമാധാനപരമായി പ്രതിഷേധിക്കാന്‍ അനുമതി കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഞാന്‍ ഒരു കാര്യം വ്യക്തമാക്കട്ട. ഞാന്‍ ഗാന്ധിയെയും അംബേദ്കറെയും ഭഗത് സിങിനെയും നെഹ്‌റുവിനെയും ആദരിക്കുന്നു. ഞാന്‍ ഇന്ത്യന്‍ ഭരണഘടനയെ മറ്റെന്തിനേക്കാളും വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമമാക്കി.

ഒരു ജനാധിപത്യത്തില്‍ നമുക്ക് എല്ലാവര്‍ക്കും നമ്മുടെ ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ട്. ഈ രാജ്യം ആര് ഭരിച്ചാലും ഈ രാജ്യം നമ്മുടേത് എല്ലാവരുടേതാണ്. നമ്മുടെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നമുക്ക് ആശങ്കയുണ്ട്. തെറ്റ് കണ്ടാല്‍ അതിനെതിരെ ജനാധിപത്യപരമായും സമാധാന പരമായും പ്രതികരിക്കണമെന്നും ദീപ്‌കെ പറഞ്ഞു.

Content Highlight: CJP Founder will return to India on June 6 for a peaceful protest at Jantar Mantar, Delhi, demanding the resignation of the Education Minister.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related