3
October, 2026

A News 365Times Venture

3
Saturday
October, 2026

A News 365Times Venture

മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണ്‍ സ്റ്റാഫില്‍ ബി.ജെ.പി അനുഭാവി; പരാതി നല്‍കി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

Date:

മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണ്‍ സ്റ്റാഫില്‍ ബി.ജെ.പി അനുഭാവി; പരാതി നല്‍കി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

തിരുവനന്തപുരം: തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബി.ജെ.പി അനുഭാവിയെ നിയമിക്കാനുള്ള നടപടി വിവാദത്തില്‍. ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസ് തേക്കട മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്കും മന്ത്രിക്കും പരാതി നല്‍കി.

ശരത് ചന്ദ്രന്‍ എന്നയാളെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ശരത്തും പങ്കാളിയും ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും സ്റ്റാഫ് നിയമനങ്ങള്‍ക്ക് മുന്നോടിയായി പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളുമായി കൂടിയാലോചന നടത്തണമെന്നും പരാതിയില്‍ പറയുന്നു.

ശരത് എന്ന വ്യക്തിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും നിയമന നടപടി പുനപരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈദ്യൂതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലും വിവാദമുണ്ടായിരുന്നു.

സഹോദരി ഭര്‍ത്താവിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതാണ് ബന്ധു നിയമന വിവാദത്തിന് കാരണമായത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് രാഷ്ട്രീയ നിയമനങ്ങള്‍ സാധാരണ രീതിയാണെങ്കിലും എന്നാല്‍ സ്വന്തം ബന്ധുക്കള്‍ക്ക് കൂടി പദവികള്‍ നല്‍കുന്നത് വൈരുദ്ധ്യമാണെന്നാണ് ആക്ഷേപം.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ ബന്ധുനിയമന വിവാദങ്ങളില്‍ യു.ഡി.എഫ് സംസ്ഥാനവ്യാപകമായി വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Content Highlight: BJP supporter in Minister Bindu Krishna’s personal staff; Congress constituency committee files complaint




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related