3
October, 2026

A News 365Times Venture

3
Saturday
October, 2026

A News 365Times Venture

ഫ്‌ളൈദുബായ് വിമാനത്തിലെ സംഭവം: സ്മിത് മച്ചാറിനെ അഭിനന്ദിച്ചില്ല; രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി

Date:

ന്യൂദല്‍ഹി: ഫ്‌ളൈദുബായ് വിമാനത്തിലെ അടിയന്തര സാഹചര്യത്തില്‍ യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ അഭിനന്ദിച്ചില്ലെന്ന് ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മിത് മച്ചാറുമായി വീഡിയോ കോളിലൂടെ സംസാരിച്ച് ധൈര്യത്തെ അഭിനന്ദിച്ച സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാകാത്തതെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

ഫ്‌ളൈദുബായ് FZ1073 വിമാനം ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോകുന്നതിനിടെ സെപ്റ്റംബര്‍ 30നാണ് സംഭവമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന ഒമാന്‍ സ്വദേശിയായ കോ-പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിക്കുകയും വിമാനം അപകടത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് അധികൃതരുടെ പ്രാഥമിക വിശദീകരണം.

ആക്രമണത്തില്‍ പരിക്കേറ്റിട്ടും സ്മിത് മച്ചാര്‍ കോക്പിറ്റ് വാതില്‍ തുറക്കുകയും യാത്രക്കാര്‍ക്ക് ഇടപെടാന്‍ അവസരമൊരുക്കുകയും ചെയ്തു.

തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കുകയായിരുന്നു.

സംഭവത്തില്‍ സ്മിത് മച്ചാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. യാത്രക്കാരും വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാരും ചേര്‍ന്നാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. കോ-പൈലറ്റിന്റെ കൃത്യമായ ലക്ഷ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

രാഹുല്‍ ഗാന്ധി സ്മിത് മച്ചാറിനെക്കുറിച്ച് പ്രതികരിക്കാത്തതിനെ ബി.ജെ.പി നേതാവ് സാംബിത് പാത്ര നേരത്തെ ചോദ്യം ചെയ്തിരുന്നു. പിന്നീട് തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ എന്‍. രാംചന്ദര്‍ റാവുവും കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയും സമാന വിമര്‍ശനവുമായി രംഗത്തെത്തി.

‘സോണിയ കുടുംബത്തിന്റെ പ്രശ്നമെന്താണ്? ഇന്ത്യയെയും ഇന്ത്യക്കാരെയും കുറിച്ച് അവര്‍ക്ക് ഒരു നല്ല കാര്യവും തിരിച്ചറിയാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? ഒരു ഇന്ത്യക്കാരന് തന്റെ ധീരതയ്ക്ക് ലഭിച്ച പ്രശംസ അവര്‍ക്ക് എന്തുകൊണ്ട് ദഹിക്കുന്നില്ല?,’ കിഷന്‍ റെഡ്ഡി ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മച്ചാറുമായി സംസാരിക്കാന്‍ കുറച്ച് മിനിറ്റ് എടുക്കാന്‍ കഴിഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും ശ്രമിച്ചില്ലെന്ന് തെലങ്കാന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാംചന്ദര്‍ റാവു പറഞ്ഞു.

Content Highlights: Incident on Flydubai flight: Smith Machar not acknowledged; BJP targets Rahul Gandhi.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related