9
June, 2026

A News 365Times Venture

9
Tuesday
June, 2026

A News 365Times Venture

30 വര്‍ഷം മുമ്പ് ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാന്‍ കോടതി പറഞ്ഞ തന്റെ ഡോക്യുമെന്ററിക്ക് ഇപ്പോള്‍ യൂട്യൂബില്‍ വിലക്കെന്ന് ആനന്ദ് പട്‌വര്‍ധന്‍

Date:



India


30 വര്‍ഷം മുമ്പ് ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാന്‍ കോടതി പറഞ്ഞ തന്റെ ഡോക്യുമെന്ററിക്ക് ഇപ്പോള്‍ യൂട്യൂബില്‍ വിലക്കെന്ന് ആനന്ദ് പട്‌വര്‍ധന്‍

മുംബൈ: 30 വര്‍ഷം മുമ്പ് റിലീസ് ചെയ്ത് യു/എ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച തന്റെ ഡോക്യുമെന്ററി യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതായി ആനന്ദ് പട്‌വര്‍ധന്‍. ആനന്ദ് പട്‌വര്‍ധന്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ ‘ഫാദര്‍ സണ്‍ ആന്‍ഡ് ദ ഹോളി വാര്‍’ എന്ന ഡോക്യുമെന്ററിയാണ് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്.

യൂടൂബിന്റെ സെന്‍സര്‍ഷിപ്പ് വീണ്ടും നടപ്പാക്കിയെന്നും ഡോക്യുമെന്ററി സംവിധായകനായ പട്‌വര്‍ധന്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചതായിരുന്നു ഡോക്യുമെന്ററി എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ആനന്ദ് പട്‌വര്‍ധന്‍ ചൂണ്ടിക്കാട്ടി.

പൊതുജന താല്‍പര്യം മുന്‍ നിര്‍ത്തി പ്രൈം ടൈമില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ദൂരദര്‍ശന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ആ ഒരു സിനിമയാണ് ഇപ്പോള്‍ വയലന്റ് ആയ ഉള്ളടക്കമെന്ന് പറഞ്ഞ് യൂട്യൂബ് നീക്കം ചെയ്തതെന്നും ആനന്ദ് പട്‌വര്‍ധന്‍ പറഞ്ഞു.

‘യൂട്യൂബ് സെന്‍സര്‍ഷിപ്പ് വീണ്ടും, 1995ലെ എന്റെ ‘ഫാദര്‍, സണ്‍ ആന്‍ഡ് ഹോളി വാര്‍,’ എന്ന യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഡോക്യുമെന്ററിക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. പൊതുജന താല്‍പര്യം കണക്കാക്കി പ്രൈം ടൈമില്‍ ദൂരദര്‍ശനില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് അന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 30 വര്‍ഷത്തിന് ശേഷം അത് വളരെ ഹിംസ നിറഞ്ഞതാണെന്ന് യൂട്യൂബ് തീരുമാനിച്ചിരിക്കുന്നു,’ ആനന്ദ് പട്‌വര്‍ധന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മതവൈരം തലക്ക് പിടിച്ചവരുടെയും അധികാരത്തിനായി എന്തും ചെയ്യുന്ന രാഷ്ട്രീയക്കാരുടെയും ഹിംസകള്‍ റെക്കോഡ് ചെയ്ത ഒരു ഡോക്യുമെന്ററിയാണ് ‘ഫാദര്‍ സണ്‍ ആന്‍ഡ് ദ ഹോളി വാറെ’ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമങ്ങള്‍ അതില്‍ തുറന്നുകാട്ടുകയാണ് ചെയ്യുന്നതെന്നും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല ഡോക്യുമെന്ററിയെന്നും പട്‌വര്‍ധന്‍ പറഞ്ഞു.

യൂട്യൂബ് വീഡിയോ നീക്കം ചെയ്തതിന് ശേഷമുള്ള സ്‌ക്രീന്‍ഷോട്ടും ആനന്ദ് പട്‌വര്‍ധന്‍ പങ്കുവച്ചിട്ടുണ്ട്. കമ്യൂണിറ്റി സ്റ്റാന്‍ഡേഡ് അനുസരിക്കാത്തതിനാലാണ് വീഡിയോ നീക്കം ചെയ്തതെന്ന യൂറ്റിയൂബിന്റെ അറിയിപ്പ് സ്‌ക്രീന്‍ഷോട്ടില്‍ കാണാം.

ഇതിനായി ഒരുദാഹരണം ചുവടെ ചേര്‍ക്കുന്നു എന്ന് പറഞ്ഞ് ഡോക്യുമെന്ററിയില്‍ നിന്നുള്ള ഒരു ദൃശ്യവും യൂട്യൂബിന്റെ അറിയിപ്പിനൊപ്പം നല്‍കിയതായി സ്‌ക്രീന്‍ഷോട്ടില്‍ കാണാം. വീഡിയോയുടെ 5.17-ാം മിനുറ്റില്‍ നിന്നുള്ള ദൃശ്യമാണിത്. ഈ ഭാഗത്ത് വയലന്റായ ഉള്ളടക്കമാണുള്ളതെന്നും യൂട്യൂബിന്റെ അറിയിപ്പില്‍ പറയുന്നു.

ആനന്ദ് പട് വര്‍ധന്റെ ആനന്ദ്‌വെറൈറ്റ് (anandverite) എന്ന യൂറ്റിയൂബ് ചാനലില്‍ നിന്നാണ് ഈ വീഡിയോ നീക്കം ചെയ്തത്. ഇതേ വീഡിയോ മറ്റൊരു യൂട്യൂബ് ചാനലില്‍ ഇപ്പോഴും ലഭ്യമാണ്. Alukuchi Malukuchi എന്ന പേരിലുള്ള യൂട്യൂബ് ചാനലിലാണ് വീഡിയോ ഉള്ളത്.

യൂട്യൂബിന്റെ വയലന്റ് കണ്ടന്റ് നയത്തില്‍ ഡോക്യുമെന്ററികള്‍ക്ക് ഇളവിന് വ്യവസ്ഥയുണ്ട്. കൂടാതെ കാണികള്‍ക്ക് നടുക്കമുണ്ടാക്കുന്നതോ അറപ്പുളവാക്കുന്നതോ ആയ ഉള്ളടക്കങ്ങളും അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഉള്ളടക്കങ്ങളുമാണ് ഈ നയം പ്രകാരം യൂ ട്യൂബില്‍ അനുവദിക്കാത്തത്.

ഡോക്യുമെന്ററികള്‍, വിദ്യാഭ്യാസ വീഡിയോകള്‍, ശാസ്ത്ര വീഡിയോകള്‍, കലാപരമായ ഉള്ളടക്കങ്ങള്‍ എന്നിവയ്ക്ക് ചില സാഹചര്യങ്ങളില്‍ ഇതിന് ഇളവ് നല്‍കുമെന്ന് യൂറ്റിയൂബിന്റെ ഈ നയത്തെക്കുറിച്ചുള്ള വിശദീകരണത്തില്‍ പറയുന്നുണ്ട്.

Content Highlight: Anand Patwardhan’s 1995 documentary ‘Father, Son and Holy War’ take down by YouTube




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related