24
June, 2026

A News 365Times Venture

24
Wednesday
June, 2026

A News 365Times Venture

കൂടുതല്‍ മാനസികാഘാതങ്ങള്‍ക്കായി കാത്തിരിക്കൂ; പിളര്‍പ്പിന് പിന്നാലെ താക്കറെ പക്ഷത്തെ പരിഹസിച്ച് ഷിന്‍ഡെ

Date:

കൂടുതല്‍ മാനസികാഘാതങ്ങള്‍ക്കായി കാത്തിരിക്കൂ; പിളര്‍പ്പിന് പിന്നാലെ താക്കറെ പക്ഷത്തെ പരിഹസിച്ച് ഷിന്‍ഡെ

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ വന്‍ അട്ടിമറിയ്ക്ക് പിന്നാലെ ശിവസേന (യു.ബി.ടി) വിഭാഗത്തെ നിമസഭയില്‍ പരിഹസിച്ച് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ.

ഓപ്പറേഷന്‍ ടൈഗര്‍ എന്ന പേരിലുള്ള രഹസ്യ നീക്കത്തിലൂടെ ഉദ്ധവ് താക്കറയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി) പക്ഷത്തെ ആറ് ലോക്‌സഭാ എം.പിമാരെ തന്റെ പാളയത്തില്‍ എത്തിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

ശക്തമായ ഈ തിരിച്ചടിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് മാനസിക നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഇനിയും കൂടുതല്‍ ആഘാതങ്ങള്‍ അവരെ കാത്തിരിക്കുന്നുണ്ടെന്നും ഷിന്‍ഡെ പറഞ്ഞു.

മണ്‍സൂണ്‍ സമ്മേളനത്തിനിടെ മറ്റ് വകുപ്പുകളിലെ ചോദ്യങ്ങള്‍ക്ക് ചില പ്രത്യേക മന്ത്രിമാര്‍ മറുപടി നല്‍കുന്നതില്‍ പ്രതിഷേധിച്ച് ആദിത്യ താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന (യു.ബി.ടി) അംഗങ്ങളും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെയായിരുന്നു ഷിന്‍ഡെയുടെ ഈ പരാമര്‍ശം.

പ്രതിപക്ഷത്തിന് ഉന്നയിക്കാന്‍ മറ്റ് വിഷയങ്ങള്‍ ഒന്നുമില്ലാത്തതിനാലാണ് അവര്‍ സഭാ നടപടികള്‍ തടസപ്പെടുത്തുന്നതെന്ന് ഷിന്‍ഡെ കുറ്റപ്പെടുത്തി. ശൂന്യമായ പ്രതിപക്ഷ ബെഞ്ചുകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് തങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് പോലും അവര്‍ക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നും എന്നാല്‍ വെറുതെ ബഹളമുണ്ടാക്കി സഭയുടെ സമയം കളയുകയല്ല വേണ്ടതെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

Content Highlight: Brace for more shocks; Shinde taunts Thackeray faction following the split.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related