4
July, 2026

A News 365Times Venture

4
Saturday
July, 2026

A News 365Times Venture

അമേരിക്കയ്‌ക്കെതിരെ ഇറാന്‍ വിജയം വരിക്കും; ദേശീയ ഐക്യം ബഹുമാനാര്‍ഹം- ഖാംനഇയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ റഷ്യ

Date:

അമേരിക്കയ്‌ക്കെതിരെ ഇറാന്‍ വിജയം വരിക്കും; ദേശീയ ഐക്യം ബഹുമാനാര്‍ഹം: ഖാംനഇയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ റഷ്യ

ടെഹ്‌റാന്‍: യു.എസിനെതിരായ പോരാട്ടത്തില്‍ ഇറാന്‍ വിജയിക്കുമെന്ന് റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനും മുന്‍ പ്രസിഡന്റുമായ ദിമിത്രി മെദ്‌വദേവ്. ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം തന്റെ ടെലഗ്രാം ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖാംനഇയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്നുള്ള ഇറാനിയന്‍ ജനതയുടെ ദുഖത്തില്‍ റഷ്യ പങ്ക് ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വലിയ നഷ്ടത്തില്‍ ഇറാന്‍ ജനതയ്‌ക്കൊപ്പം തങ്ങളും ദുഖിക്കുന്നു. കൊല്ലപ്പെട്ട മുഴുവന്‍ പേരുടെയും രക്തസാക്ഷിത്വത്തിന് പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെയും റഷ്യന്‍ സര്‍ക്കാരിന്റെയും അനുശോചനം അറിയിക്കുന്നു,’ മെദ്‌വദേവ് പറഞ്ഞു.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയനുമായി മെദ്‌വദേവ് കൂടിക്കാഴ്ച നടത്തി. ഈ ദുഷ്‌കരമായ ഘട്ടത്തില്‍ ഇറാന്‍ ജനതയ്ക്കും സര്‍ക്കാരിനും റഷ്യയുടെ പൂര്‍ണ പിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി.

സാമ്രാജ്യത്വ ശക്തികളുടെ സമര്‍ദ്ദങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും മുന്നില്‍ ഇറാന്‍ ഒരിക്കലും പതറില്ലെന്നും റഷ്യയും ഇറാനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്നും മെദ്‌വദേവ് വ്യക്തമാക്കി.

ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക ആക്രമണത്തെ അപലപിച്ച അദ്ദേഹം ഇത് യു.എന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും പറഞ്ഞു. യുദ്ധ സമയത്തുള്ള ഇറാന്റെ ദേശീയ ഐക്യം ബഹുമാനത്തിനും പ്രശംസയ്ക്കും അര്‍ഹമാണെന്നും മെദ്‌വദേവ് പറഞ്ഞു.

Content Highlight: Iran will triumph over America; national unity is worthy of respect: Russia, following participation in Khamenei’s funeral ceremony.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related