7
July, 2026

A News 365Times Venture

7
Tuesday
July, 2026

A News 365Times Venture

മര്യാദയോടെ സംസാരിക്കാന്‍ പഠിക്കണം മിസ്റ്റര്‍ ട്രംപ്, ഇല്ലെങ്കില്‍ മറുപടി മറ്റൊരു ഭാഷയിലാകും; മുന്നറിയിപ്പുമായി ഇറാന്‍

Date:



World News


മര്യാദയോടെ സംസാരിക്കാന്‍ പഠിക്കണം മിസ്റ്റര്‍ ട്രംപ്, ഇല്ലെങ്കില്‍ മറുപടി മറ്റൊരു ഭാഷയിലാകും; മുന്നറിയിപ്പുമായി ഇറാന്‍

 

ടെഹ്റാന്‍: ഇറാനെതിരെ പുതിയ ഭീഷണികളുമായി രംഗത്തെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് ബാഗര്‍ സോള്‍ഖാദര്‍.

ഇറാനിയന്‍ ജനതയോട് ആദരവോടെയും മര്യാദയോടെയും സംസാരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് പഠിക്കണമെന്നും, അല്ലാത്തപക്ഷം മറ്റൊരു ഭാഷയിലായിരിക്കും തങ്ങള്‍ മറുപടി നല്‍കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിദേശ ശക്തികളുടെ ഭീഷണികള്‍ക്ക് മുന്നില്‍ ഇറാന്‍ ഒരിക്കലും വഴങ്ങില്ലെന്നും തങ്ങളുടെ ദേശീയ പരമാധികാരം സംരക്ഷിക്കാന്‍ രാജ്യം പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഓവല്‍ ഓഫീസില്‍ വെച്ച് നടത്തിയ പ്രസ്താവനയിലാണ് ട്രംപ് ഇറാനെതിരെ കടുത്ത ഭീഷണി മുഴക്കിയത്. ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക എങ്ങനെയെങ്കിലും വിജയിക്കുമെന്നും, പുതിയൊരു ഒത്തുതീര്‍പ്പിന് ഇറാന്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ ‘ജോലി പൂര്‍ത്തിയാക്കുമെന്നും’ ട്രംപ് പറഞ്ഞിരുന്നു.

ഇറാനിലെ 91 ദശലക്ഷം വരുന്ന ജനങ്ങളുടെ ജീവിതത്തെ ബാധിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവകാശപ്പെട്ട ട്രംപ്, എന്നാല്‍ ഇറാന്റെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെ അമേരിക്ക ലക്ഷ്യം വെക്കുമെന്ന സൂചനയും നല്‍കി.

ട്രംപിന്റെ ഈ പ്രസ്താവനകളെ ‘യാഥാര്‍ത്ഥ്യബോധമില്ലാത്തവന്റെ ഭാവനകള്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സോള്‍ഖാദര്‍ തള്ളിക്കളഞ്ഞത്.

വെറും 250 വര്‍ഷത്തെ മാത്രം ചരിത്രമുള്ള, വ്യക്തമായ വേരുകളില്ലാത്ത ഒരു രാജ്യത്തിന്റെ പ്രസിഡന്റായ ട്രംപ്, ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യവും നാഗരികതയുമുള്ള ഇറാനെ ഇല്ലാതാക്കുമെന്ന് പറയുന്നത് തികഞ്ഞ വിരോധാഭാസമാണെന്ന് അദ്ദേഹം പരിഹസിച്ചു.

മുമ്പും ട്രംപ് ഇത്തരത്തില്‍ കടുത്ത ഭാഷയില്‍ സംസാരിച്ചിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ച സോള്‍ഖാദര്‍, എന്നാല്‍ അപ്പോഴൊക്കെ പരാജയവും നിസ്സഹായാവസ്ഥയും മാത്രമായിരുന്നു അമേരിക്കയ്ക്ക് ഫലമെന്ന് ചൂണ്ടിക്കാണിച്ചു.

അന്ന് ഒടുവില്‍ ചര്‍ച്ചകള്‍ക്കും വെടിനിര്‍ത്തലിനുമായി ട്രംപിന് അപേക്ഷിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാനിയന്‍ ജനത ഭീഷണിയുടെ ഭാഷയ്ക്ക് മുന്നില്‍ തലകുനിക്കുന്നവരല്ലെന്നും അതുകൊണ്ട് തന്നെ മാന്യമായി സംസാരിക്കാന്‍ അമേരിക്ക തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ സാംസ്‌കാരിക മന്ത്രി സയ്യിദ് അബ്ബാസ് സലേഹിയും ട്രംപിന്റെ പ്രസ്താവനകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ രംഗത്തെത്തി. അമേരിക്കയുടെ മുന്‍കാല പരാജയങ്ങളില്‍ നിന്നും, തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് വിട നല്‍കാനായി തെരുവുകളിലേക്ക് ഒഴുകിയെത്തിയ ദശലക്ഷക്കണക്കിന് ഇറാനിയന്‍ ജനങ്ങളുടെ ഐക്യത്തില്‍ നിന്നും പാഠം പഠിക്കാന്‍ ട്രംപ് തയ്യാറാകണമെന്ന് സലേഹി ആവശ്യപ്പെട്ടു.

നയതന്ത്രത്തിന്റെ മേശയിലായാലും പ്രതിരോധ രംഗത്തായാലും തങ്ങളുടെ അവകാശങ്ങളില്‍ നിന്ന് ഒരടി പോലും പിന്നോട്ട് പോകാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലയിലെ നിലവിലെ കടുത്ത സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, അമേരിക്കയുടെ ഭീഷണിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും ഇറാന്‍ പൂര്‍ണമായും തള്ളിക്കളയുകയാണ്.

പാശ്ചാത്യ ശക്തികളുടെ ഇടപെടലുകളെ ശക്തമായി പ്രതിരോധിക്കുമെന്നും, ഏത് തരത്തിലുള്ള ആക്രമണമുണ്ടായാലും അതിന് കൃത്യവും ശക്തവുമായ മറുപടി നല്‍കാന്‍ രാജ്യം സജ്ജമാണെന്നും ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.

 

Content Highlight: You must learn to speak respectfully, Mr. Trump; otherwise, the response will be in a different language—Iran issues warning.




ആദർശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പെയ്‌തൊഴിയാതെ പെരുമഴ; ഈ അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര...

എ.എം.എം.എയില്‍ നിന്ന് രാജിവെക്കുന്നതായി രേവതിയും പത്മപ്രിയയും

കൊച്ചി: എ.എം.എം.എയില്‍ നിന്ന് രാജിവെക്കുന്നതായി നടിമാരായ രേവതിയും പത്മപ്രിയയും. രേവതി സമൂഹമാധ്യങ്ങളില്‍...