9
July, 2026

A News 365Times Venture

9
Thursday
July, 2026

A News 365Times Venture

ഷറ അസാധാരണ നേതാവ്; സിറിയയെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങി ട്രംപ്

Date:



Trending


ഷറ അസാധാരണ നേതാവ്; സിറിയയെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങി ട്രംപ്

വാഷിങ്ടണ്‍: സിറിയയെ ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനൊരുങ്ങി യു.എസ്. സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറായുമായി അങ്കാറയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഈ നിര്‍ണായക തീരുമാനം യു.എസ് കോണ്‍ഗ്രസിനെ അറിയിച്ചത്.

ഇത് സംബന്ധിച്ച ഔദ്യോഗിക നടപടികളും യു.എസ് ആരംഭിച്ചിട്ടുണ്ട്. ക്യൂബ, ഇറാന്‍, നോര്‍ത്ത് കൊറിയ, സിറിയ എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുണ്ടായിരുന്നത്. 1979 മുതല്‍ സിറിയ ഈ പട്ടികയിലുണ്ട്.

സിറിയന്‍ ജനതയ്ക്ക് മഹത്വത്തിനായുള്ള അവസരം നല്‍കുന്നതിനുള്ള പ്രസിഡന്റ് ട്രംപിന്റെ മറ്റൊരു ചരിത്രപരമായ നടപടിയാണിതെന്നായിരുന്നു വിഷയത്തില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചത്.

‘ സിറിയയ്‌ക്കെതിരായ ഉപരോധങ്ങള്‍ നീക്കുന്നത് അന്താരാഷ്ട്ര വ്യാപാരത്തിനും നിക്ഷേപത്തിനും വഴിയൊരുക്കും. സിറിയയ്ക്ക് പുനര്‍ നിര്‍മിക്കാനുള്ള അവസരം നല്‍കും. സ്വന്തമായും അയല്‍ക്കാരുമായും സമാധാനത്തോടെയും സ്ഥിരതയോടെയുമുള്ള സിറിയ ഈ മേഖലയ്ക്ക് മാത്രമല്ല, മുഴുവന്‍ ലോകത്തിനും ഗുണം ചെയ്യും,’ റൂബിയോ പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയുടെ കീഴില്‍ ഉണ്ടായ പോസിറ്റീവ് മാറ്റങ്ങളെയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളെയും റൂബിയോ പ്രസ്താവനയില്‍ അഭിനന്ദിച്ചു. ഭാവിയില്‍ സിറിയ അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്ന് പ്രസിഡന്റ് ഷറാ ഔദ്യോഗികമായി ഉറപ്പുനല്‍കിയതായും റൂബിയോ അറിയിച്ചു.

ട്രംപ് ഭരണകൂടം തങ്ങളുടെ തീരുമാനം ഔദ്യോഗികമായി യു.എസ് കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്നും, 45 ദിവസത്തെ നിയമപരമായ പുനപരിശോധനാ കാലാവധിക്ക് ശേഷം ഇത് പൂര്‍ണമായി പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

അങ്കാറയില്‍ വെച്ചുള്ള കൂടിക്കാഴ്ചയില്‍ സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറ ഒരു അസാധാരണ വ്യക്തിയാണെന്നും വളരെയധികം ബഹുമാനിക്കപ്പെടുന്നയാളാണെന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു. പിന്നാലെയാണ് ഈ നീക്കം.

സിറിയയുടെ ഭരണ നേതൃത്വതതില്‍ ശറ വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും താനും മറ്റ് നേതാക്കളും അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

അദ്ദേഹം അധികാരം ഏല്‍ക്കുമ്പോള്‍ സിറിയ വലിയൊരു പ്രതിസന്ധിയിലായിരുന്നുവെന്നും എന്നാല്‍ വെറും ഒന്നര വര്‍ഷം കൊണ്ട് ഷറ രാജ്യത്തെ ഒരുമിപ്പിക്കുകയും സ്ഥിരത കൈവരിക്കുകയും ചെയ്തുവെന്ന് ട്രംപ് പ്രശംസിച്ചു.

സിറിയയെ അമേരിക്കയുടെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘തീര്‍ച്ചയായും ഞാന്‍ അത് ചെയ്യും, എന്തുകൊണ്ട് ചെയ്ത് കൂടാ എന്നായിരുന്നു ട്രംപിന്റെ മറുപടി.

Content Highlight: An extraordinary leader; Trump set to remove Syria from the list of state sponsors of terrorism.




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related