18
July, 2026

A News 365Times Venture

18
Saturday
July, 2026

A News 365Times Venture

എന്നെ അറസ്റ്റ് ചെയ്താല്‍ ഉമ്മന്‍ ചാണ്ടി രാജിവെക്കും എന്ന രാഷ്ട്രീയ കണക്കുകൂട്ടല്‍ ചിലര്‍ക്കുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി സോളാര്‍ കേസില്‍ കുറ്റവിമുക്തനായ ടെനി ജോപ്പന്‍

Date:

എന്നെ അറസ്റ്റ് ചെയ്താല്‍ ഉമ്മന്‍ ചാണ്ടി രാജിവെക്കും എന്ന രാഷ്ട്രീയ കണക്കുകൂട്ടല്‍ ചിലര്‍ക്കുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി സോളാര്‍ കേസില്‍ കുറ്റവിമുക്തനായ ടെനി ജോപ്പന്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി ടെനി ജോപ്പന്‍.

പതിമൂന്ന് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ജോപ്പന് നേടാനായത്.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയെ ബലിയാടാക്കാനാണ് തന്നെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്‌കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ജോപ്പന്റെ വെളിപ്പെടുത്തല്‍.

‘ഉമ്മന്‍ചാണ്ടി സാറിനെ ബലിയാടാക്കാനാണ് എന്നെ കുടുക്കിയതെന്ന വിശ്വാസമാണ് ഇന്നും എനിക്കുള്ളത്. അദ്ദേഹം ഗള്‍ഫ് സന്ദര്‍ശനത്തിന് പോയ സമയത്താണ് എന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചത്. എന്നെ അറ്‌സ്റ്റ് ചെയ്താല്‍ ഉമ്മന്‍ചാണ്ടി സാര്‍ രാജിവെക്കുമെന്ന രാഷ്ട്രീയ കണക്ക് കൂട്ടല്‍ അന്നുണ്ടായിരുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് മുമ്പും അതിനായി പല നീക്കങ്ങളും നടന്നിരുന്നു,’ ടെനി ജോപ്പന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി പോയദിവസം തന്നെ അറസ്റ്റ് ചെയ്തത് യാദൃശ്ചികമായിരുന്നില്ലെന്നും അതിന് പിന്നില്‍ കൃത്യമായ ഗുഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.ജി ഹേമചന്ദ്രനാണ് അതിന് ഉത്തരവാദിയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ജോപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ ചാണ്ടി തന്നെ തെറ്റിദ്ധരിച്ചുവെന്ന് കരുതില്ലെന്നും പക്ഷേ അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്നവരില്‍ ചിലര്‍ പല വിധേനയും കാര്യങ്ങള്‍ അവതരിപ്പിച്ചുവെന്നും കൂടെ നിന്നവര്‍ പോലും ഒറ്റപ്പെടുത്തിയെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായി എന്നും ജോപ്പന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിച്ചയാളായിരുന്നുവെന്നും കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വലിയ മാനസിക ആഘാതമാണ് അദ്ദേഹത്തിനുണ്ടാക്കിയതെന്നും ജോപ്പന്‍ പറഞ്ഞു.

കേസിന് ശേഷം തനിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞിട്ട് 40 ലക്ഷം രൂപ നല്‍കിയെന്ന ആരോപണത്തിന്മേലാണ് തനിക്കെതിരെ കേസെടുത്തതെന്നും എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകനുമായി കൂടിയാലോചിച്ച ശേഷം കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ജോപ്പന്‍ പറഞ്ഞു.

Content Highlight: Some held the political calculation that Oommen Chandy would resign if I were arrested; Tenny Joppan, acquitted in the solar case, reveals.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related