18
July, 2026

A News 365Times Venture

18
Saturday
July, 2026

A News 365Times Venture

ഭണ്ഡാര കൊള്ളയ്ക്കുള്ള പ്രായശ്ചിത്തം- അയോധ്യ രാമക്ഷേത്രത്തില്‍ പത്ത് ദിവസത്തെ ശുദ്ധികലശം

Date:

ഭണ്ഡാര കൊള്ളയ്ക്കുള്ള പ്രായശ്ചിത്തം: അയോധ്യ രാമക്ഷേത്രത്തില്‍ പത്ത് ദിവസത്തെ ശുദ്ധികലശം

 

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാര കൊള്ളയ്ക്ക് പിന്നാലെ ക്ഷേത്രത്തില്‍ ശുദ്ധികലശം. പത്ത് ദിവസത്തെ ശുദ്ധീകരണ പ്രായശ്ചിത്ത പൂജകള്‍ക്കാണ് ആരംഭം കുറിച്ചിരിക്കുന്നത്. മോഷണത്തിന് പ്രായശ്ചിത്തം ചെയ്യാനും ദൈവത്തോട് ക്ഷമ തേടാനും ഉദ്ദേശിച്ചുള്ളതാണ് പൂജ.

ക്ഷേത്ര ട്രസ്റ്റിന്റെ ട്രഷററായ ഗോവിന്ദ് ദേവ് ഗിരിയുടേതാണ് ശുദ്ധികലശത്തിനായുള്ള ആശയം.
മോഷണം മൂലം ക്ഷേത്രത്തിനുണ്ടായ അശുദ്ധി മാറ്റാനായി വേദിക് ആചാര്യന്മാരും ഗുരുകുല വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പ്രതിദിനം 251 തവണ വിഷ്ണു സഹസ്രനാമ സ്‌തോത്രവും വാല്‍മീകി രാമായണവും പാരായണം ചെയ്യും.

‘ ശ്രീരാമ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിലെ വഴിപാടുകള്‍ മോഷണം പോയ സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ പവിത്രതയും അന്തസും പുനസ്ഥാപിക്കുന്നതിനായി ശ്രീരാമഭൂമി ക്ഷേത്ര ട്രസ്റ്റ് പരിസരത്തും വിവിധ ഗുരുകുലങ്ങളിലും പ്രായശ്ചിത്തത്തിനും ശുദ്ധീകരണത്തിനുമായി പത്ത് ദിവസത്തെ പ്രത്യേക ആചാരം ആരംഭിച്ചു,’ ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു.

ക്ഷേത്രത്തില്‍ നടന്ന മോഷണം ശ്രീരാമ ഭക്തരെ വേദനിപ്പിച്ചുവെന്നും അതില്‍ തങ്ങള്‍ക്കും വേദനവും ലജ്ജയും തോന്നുന്നുവെന്നും ട്രസ്റ്റ് അംഗമാായ ദിനേന്ദ്ര ദാസ് പറഞ്ഞു. ശ്രീരാമന്റെ അനുഗ്രത്തോടെ സത്യം പുറത്ത് വരുമെന്ന് ഗോവിന്ദ് ദേവ് ഗിരിയും പറഞ്ഞു.

സംഭാവന കൊള്ള പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം എട്ട് പേരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ട്രസ്റ്റ് അംഗങ്ങളായ ചമ്പത് റായ് അനില്‍ മിശ്ര തുടങ്ങിയവര്‍ രാജിവെക്കുകയും ചെയ്തു.
എന്നാല്‍ ഇത് കണ്ണില്‍ പൊടിയിടലാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. നിലവില്‍ ക്ഷേത്രത്തിന് ഒരു സി.ഇ.ഒയെ നിയമിക്കാനുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.

ഈ നീക്കത്തിനെതിരെ അയോധ്യയിലെ സന്യാസിമാരും രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്ക് സി.ഇ.ഒയെ വേണ്ട രാമഭക്തനെ മതിയെന്നായിരുന്നു സന്യാസിമാര്‍ ആവശ്യപ്പെട്ടത്.

Content Highlight: Atonement for the temple treasury theft: Ten-day purification ritual at the Ayodhya Ram Mandir.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related