1
August, 2026

A News 365Times Venture

1
Saturday
August, 2026

A News 365Times Venture

സംസ്ഥാനത്ത് അതിശക്ത മഴ; ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍, ഒരു മരണം

Date:

സംസ്ഥാനത്ത് അതിശക്ത മഴ; ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍, ഒരു മരണം

ഇടുക്കി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടി. തൊടുപുഴ കുടയത്തൂര്‍ അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. കുടയത്തൂര്‍ സ്വദേശി വീട്ടമ്മയായ സുമതിയാണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

ഒരുവീട് പൂര്‍ണമായും മണ്ണിനടിയിലായിട്ടുണ്ട്. മഷിക്കല്ലേല്‍ രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അപകടത്തില്‍പ്പെട്ട രവി, മകന്‍ രതീഷ് എന്നിവരെ രക്ഷപ്പെടുത്തിയെങ്കിലും ഭാര്യ സുമതി മണ്ണിനടിയില്‍പ്പെട്ട് പോവുകയായിരുന്നു.

ഈരാറ്റുപേട്ട വാഗമണ്ണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതതടസവും ഉണ്ടായി. കെ.കെ.റോഡില്‍ വെള്ളം കയറി. കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയിലും ശക്തമായ മഴ തുടരുന്നു. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധയിടങ്ങളിലും നേരിയ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി.

മീനച്ചിലാറും മണിമലയാറും കരകവിഞ്ഞൊഴുകുന്ന സാഹചര്യമാണുള്ളത്. കുമളിയിലേക്കുള്ള ദേശീയ പാതയില്‍ ഉള്‍പ്പെടെ മണ്ണിടിച്ചില്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയില്‍ ഇതിനോടകം തന്നെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ പൊതുജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlight: Very heavy rain across the state; landslides in Idukki and Kottayam, one death.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related