1
August, 2026

A News 365Times Venture

1
Saturday
August, 2026

A News 365Times Venture

രാജ്യം മോദിയോട് ക്ഷമാപണം ആവശ്യപ്പെട്ടപ്പോള്‍ മോദി രാജ്യത്തോട് ക്ഷമിച്ചിരിക്കുന്നു- പ്രധാനമന്ത്രിയുടെ പുതിയ വീഡിയോയെ പരിഹസിച്ച് കോണ്‍ഗ്രസ്

Date:



India


രാജ്യം മോദിയോട് ക്ഷമാപണം ആവശ്യപ്പെട്ടപ്പോള്‍ മോദി രാജ്യത്തോട് ക്ഷമിച്ചിരിക്കുന്നു: പ്രധാനമന്ത്രിയുടെ പുതിയ വീഡിയോയെ പരിഹസിച്ച് കോണ്‍ഗ്രസ്

ന്യൂദല്‍ഹി: സി.ജെ.പിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ തന്നെ അപമാനിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയക്ക് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ്.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ രാജ്യം മോദിയോട് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെടുമ്പോള്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി പവന്‍ ഖേര പറഞ്ഞു.

വഴിതെറ്റിപ്പോയ കുട്ടികള്‍ക്ക് താന്‍ മാപ്പ് നല്‍കുന്നുവെന്ന് പറഞ്ഞുള്ള മോദിയുടെ പുതിയ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്.

‘പ്രിയ സുഹൃത്തുക്കളെ, ഇന്ന് എനിക്ക് നിങ്ങളോട് മാത്രം സംസാരിക്കണമെന്ന് തോന്നുന്നു. ജന്തര്‍ മന്തറില്‍ സംഭവിച്ചത് രാജ്യവും ലോകവും കണ്ടതാണ്. ചില കുസൃതിക്കാരായ കുട്ടികള്‍ വളരെ അശ്ലീലവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിച്ചു. അത് ഏതൊരു നാഗരിക സമൂഹത്തിനും ചേര്‍ന്നതല്ല. അത്തരം വാക്കുകളാണ് പ്രയോഗിച്ചത്. അവര്‍ എന്നെ അധിക്ഷേപിച്ചു, അന്തരിച്ച എന്റെ അമ്മയെപ്പോലും അവര്‍ അധിക്ഷേപിച്ചു. ഇതെല്ലാം എത്രത്തോളം മോശമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് ഒരു സ്ത്രീക്കെതിരെ നോയിഡയിലെ എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

എഫ്.ഐ.ആര്‍ പ്രകാരം, ജൂലൈ 23ന് ജന്തര്‍ മന്തറില്‍ വെച്ച് പ്രതി പ്രധാനമന്ത്രിക്കെതിരെ ‘അധിക്ഷേപകരവും ആക്ഷേപകരവുമായ’ ഭാഷ ഉപയോഗിച്ചെന്നും, ഭരണഘടനാ പദവിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുകയും വെറുപ്പ് പരത്താനും പൊതുസമാധാനം തകര്‍ക്കാനും ശ്രമിച്ചെന്നുമാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്.

ഈ സംഭവത്തെ ഒരു ‘സാംസ്‌കാരിക ആഘാതം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇത് ഒരു പെണ്‍കുട്ടിക്ക് ചേര്‍ന്ന ഭാഷയല്ലെന്നും എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് മാപ്പ് നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു.

‘എനിക്ക് അവര്‍ക്ക് മാപ്പ് നല്‍കണം. ആളുകള്‍ക്ക് തെറ്റുകള്‍ പറ്റാറുണ്ട്, എന്നാല്‍ നമ്മുടെ പെണ്‍മക്കള്‍ ഇത്തരം അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് ഒരു സാംസ്‌കാരിക ആഘാതമാണ്,’ അദ്ദേഹം പറഞ്ഞു.

ഈ കുട്ടികളെ ചേര്‍ത്തണയ്ക്കാനും അവര്‍ക്ക് ശരിയായ പാത കാണിച്ചുകൊടുക്കാനുമുള്ള സമയമാണിതെന്നും അവര്‍ വഴി തെറ്റിയ കുട്ടികളാണെന്നും അവരെ നേര്‍വഴിക്ക് നയിക്കേണ്ടത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു.

Content Highlight: When the nation demanded an apology from Modi, Modi has forgiven the nation: Congress mocks the Prime Minister’s new video.




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related