25
August, 2026

A News 365Times Venture

25
Tuesday
August, 2026

A News 365Times Venture

കുട്ടനാട്ടിലെ സ്ഥിതി പറയാന്‍ മുഖ്യമന്ത്രിയേയും റവന്യൂ മന്ത്രിയേയും വിളിച്ചിട്ട് കിട്ടുന്നില്ല- റെജി ചെറിയാന്‍ എം.എല്‍.എ

Date:

കുട്ടനാട്ടിലെ സ്ഥിതി പറയാന്‍ മുഖ്യമന്ത്രിയേയും റവന്യൂ മന്ത്രിയേയും വിളിച്ചിട്ട് കിട്ടുന്നില്ല: റെജി ചെറിയാന്‍ എം.എല്‍.എ

 

ആലപ്പുഴ: കുട്ടനാട്ടിലെ മഴക്കെടുതിയെക്കുറിച്ച് അറിയിക്കാന്‍ മുഖ്യമന്ത്രിയേയും റവന്യൂ മന്ത്രിയേയും വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലെന്ന് കുട്ടനാട് എം.എല്‍.എ റെജി ചെറിയാന്‍. കുട്ടനാട്ടില്‍ മുഴുവന്‍ വീടുകളും വെള്ളത്തിലാണെന്നും ആളുകളെല്ലാം പാലായനം ചെയ്ത് പുറത്ത് പോയി താമസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ആരും വന്ന് നോക്കാത്തതില്‍ ജനങ്ങള്‍ക്ക് വിഷമമുണ്ട്. ഞാന്‍ ഉണ്ടെന്നാണ് അവര്‍ക്ക് മറുപടി നല്‍കിയത്. എന്നെ കൊണ്ടാവും പോലെ ഞാന്‍ എല്ലായിടത്തും എത്തുന്നുണ്ട്. അത് റോഡിലൂടെയായാലും വെള്ളത്തിലൂടെയായലും,’ അദ്ദേഹം പറഞ്ഞു.

കുട്ടനാട് മുഴുവന്‍ വെള്ളത്തിലാണെന്നും കര്‍ഷകരുടെ സ്ഥിതി വളരെ ദയനീയമാണെന്നും റെജി ചെറിയാന്‍ പറഞ്ഞു. കൃഷിയിടത്തില്‍ വെള്ളം കയറാതിരിക്കാന്‍ കര്‍ഷകര്‍ക്ക് മണ്ണ് കൂട്ടിയിടുകയാണെന്നും അവര്‍ മണ്ണിനായി വിളിച്ച് കൊണ്ടിരിക്കുകയാണെന്നും റെജി ചെറിയാന്‍ പറഞ്ഞു. മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരെയും സ്വീകരിച്ച് കൊണ്ട് നടക്കേണ്ട സമയമല്ല ഈ പ്രളയ സമയമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ എം.എല്‍.എ എച്ച് സലാം അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഒഴുകി പോവേണ്ട സ്ഥലത്തിന്റെ മൂന്ന് ശതമാനം മാത്രമേ ഒഴുകി പോവുന്നുള്ളൂവെന്നും സ്പില്‍വെ മുറിച്ച് കളയുന്നത് കുറവാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ റെജി ചെറിയാന്‍ വിളിച്ചപ്പോള്‍ താന്‍ മന്ത്രി സഭാ യോഗത്തിലായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രതികരണം.

Content Highlight: Unable to reach the Chief Minister or the Revenue Minister to discuss the situation in Kuttanad: Reji Cherian MLA.

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ഞാന്‍ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു, അവര്‍ ചതിക്കുമെന്ന്;’ അന്‍വറിനോട് ജലീല്‍

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ ചതിച്ചെന്ന പി.വി...