25
August, 2026

A News 365Times Venture

25
Tuesday
August, 2026

A News 365Times Venture

എല്ലാ പ്രവര്‍ത്തനവും ഉടന്‍ അവസാനിപ്പിക്കണം; ഫ്രെഷ് കട്ട് പൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Date:

എല്ലാ പ്രവര്‍ത്തനവും ഉടന്‍ അവസാനിപ്പിക്കണം; ഫ്രെഷ് കട്ട് പൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രെഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ സ്ഥാപനം അടച്ചു പൂട്ടാന്‍ സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടു. ഫ്രെഷ് കട്ടില്‍ നിന്ന് മാലിന്യം ഒഴുക്കിവിടുന്നത് പ്രദേശ വാസികള്‍ക്ക് ബുദ്ധിമുട്ടായതിനാലും ഈ വിഷയത്തില്‍ പരാതികള്‍ ആവര്‍ത്തിച്ച് ലഭിച്ചതിനാലുമാണ് നടപടിയെന്ന് ബോര്‍ഡ് വ്യക്തമാക്കി.

1974 ലെ ജല മലിനീകരണ നിയന്ത്രണ നിയമത്തിലെ വകുപ്പ് 33എ 1981 ലെ വായു മലിനീകരണ നിയന്ത്രണവും നിയമത്തിലെ സെക്ഷന്‍ വകുപ്പ് 31എ എന്നിവ പ്രകാരമാണ് നടപടി. ഫ്രെഷ് കട്ട് യൂണിറ്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിര്‍ത്തിവയ്ക്കാനും ഉടന്‍ അടച്ചുപൂട്ടാനും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു.

1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഈ സ്ഥാപനത്തില്‍നിന്നു പിഴ ഈടാക്കിയിരുന്നു. എന്നാല്‍ ഇതിനുശേഷവും കമ്പനിയില്‍നിന്നു മലിനീകരണം തുടരുകയായിരുന്നുവെന്ന് പരാതികളുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ സ്ഥാപനം പൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടത്.

ഫ്രെഷ് കട്ടില്‍ നിന്ന് മാലിന്യം സമീപത്തെ ജനവാസ മേഖലയിലേക്ക് ഒഴുക്കിവിട്ടത് പ്രദേശ വാസികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. പ്ലാന്റിനെതിരെ വലിയ രീതിയില്‍ ജനകീയ പ്രതിഷേധങ്ങളും നടന്നിരുന്നു.

പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധവും പ്രദേശ വാസികള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തിലെ അയ്യായിരത്തോളം കുടുംബങ്ങളെ പ്ലാന്റില്‍ നിന്നുള്ള മലിനീകരണം ബാധിച്ചതായാണ് കണക്കാക്കുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്ലാന്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കോഴിക്കോട് ജില്ലയിലെ ഏക അറവ് മാലിന്യ സംസ്‌കരണ ഫാക്ടറി എന്ന നിലയിലാണ് 2019 ല്‍ ഫ്രഷ് കട്ട് എന്ന സ്ഥാപനം കട്ടിപ്പാറയില്‍ ആരംഭിക്കുന്നത്. ജില്ലയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് ഫാക്ടറിയില്‍ വെച്ച് സംസ്‌കരിക്കുകയാണ് ചെയ്തിരുന്നത്.

Content Highlight: Kerala State Pollution Control Board Order to Close Fresh Cut




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related