9
August, 2026

A News 365Times Venture

9
Sunday
August, 2026

A News 365Times Venture

മത്സ്യ തൊഴിലാളികളുടെ ബോട്ടിലാണ് ഞാനുള്ളതെന്ന് പറഞ്ഞിരുന്നെങ്കില്‍ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് ഭര്‍ത്താവിനെ നേരത്തെ കിട്ടുമായിരുന്നു- വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അര്‍ജുന്‍ ആയങ്കി

Date:



India


മത്സ്യ തൊഴിലാളികളുടെ ബോട്ടിലാണ് ഞാനുള്ളതെന്ന് പറഞ്ഞിരുന്നെങ്കില്‍ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് ഭര്‍ത്താവിനെ നേരത്തെ കിട്ടുമായിരുന്നു: വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി അര്‍ജുന്‍ ആയങ്കി

തിരുവനന്തപുരം: ഒളിവിലുരുന്ന് വീണ്ടും പൊലീസിനെ വെല്ലുവിളിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുമായി ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താാനുള്ളത് എന്ന് പറഞ്ഞിരുന്നെങ്കില്‍ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭര്‍ത്താവിനെ നേരത്തേ കിട്ടുമായിരുന്നു എന്നാണ് സര്‍ക്കാരിനെ പരിഹസിച്ച് കൊണ്ട് അര്‍ജുന്‍ പോസ്റ്റിട്ടിരിക്കുന്നത്.

അഞ്ചുതെങ്ങില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയപ്പോള്‍ മുതലപ്പൊഴിയില്‍ അപകടത്തില്‍പെട്ട് കാണാതായ ഷിജിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുമ്പാകെ കുടംബാംഗങ്ങള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് ആയങ്കിയുടെ പരിഹാസം.

എട്ട് ദിവസം മുമ്പാണ് ഷിജിനെ കാണാതായത്. ഒരാഴ്ചയിലധികം പിന്നിട്ടിട്ടും ഷിജിനെ കണ്ടെത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതോടെയാണ് കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായെത്തിയിരുന്നു.

ഷിജിനെ കണ്ടെത്തുമെന്ന് വാക്ക് മാത്രം പോര അത് നടപ്പാക്കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് അധികാരികളുടെ ഭാഗത്ത് നിന്ന് കൃത്യമായ മറുപടി ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഷിജിന്റെയൊപ്പം കടലില്‍ പോയ മറ്റൊരാളെയും കാണാതായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഷിജിനെ കണ്ടെത്താന്‍ തിരച്ചില്‍ സംഘത്തിന് കഴിഞ്ഞില്ല.

ഷിജിനെ കണ്ടെത്താന്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. മഴയത്ത് പോലും പൊലീസ് സ്റ്റേഷന് മുന്നിലിരുന്ന് ഷിജിന്റെ കുടുംബം പ്രതിഷേധിച്ചു. കുട്ടികളും വയോധികരും അടങ്ങുന്ന കുടുംബാംഗങ്ങളും ബന്ധുക്കളും പ്രതിഷേധിക്കുന്നുണ്ട്. മഴയായാലും വെയിലായാലും പ്രതിഷേധം തുടരുമെന്ന് ഷിജിന്റെ ഭാര്യ മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.

‘എന്റെ ഭര്‍ത്താവ് എവിടെ? എട്ടു ദിവസമായി. ഇവര്‍ എന്താണ് എന്റെ ഭര്‍ത്താവിനെ കണ്ടെത്താന്‍ ചെയ്യുന്നത്,’ ഷിജിന്റെ ഭാര്യ ചോദിച്ചു. തന്റെ ഭര്‍ത്താവിനെ കണ്ടെത്തുന്നതിനായി നടപടി ഉണ്ടാകുന്നത് വരെ കുഞ്ഞുങ്ങളുമായി പ്രതിഷേധിക്കുമെന്നും ഷിജിന്റെ ഭാര്യ പ്രതികരിച്ചു.

ഊന്നുകല്‍ ഇന്‍സ്‌പെക്ടറെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസവും അര്‍ജുന്‍ ആയങ്കി പോസ്റ്റിട്ടിരുന്നു. കഴിയുമെങ്കില്‍ എന്നെ പിടികൂടു എന്നായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. താന്‍ നിരപാരാധിയാണെന്നും നിരപരാധിത്യം തെൡഞ്ഞാല്‍ കള്ളകേസെടുത്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രിയെ വെല്ലുവിളിക്കുന്നതായും ആയങ്കി പറഞ്ഞിരുന്നു.

Content Highlight: “If I had mentioned that I was on a fishermen’s boat, that sister—who was seen weeping on the road—would have been reunited with her husband much sooner”: Arjun Ayanki shares another Facebook post.




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹോര്‍മുസ് തുറക്കാന്‍ ആറ് നിബന്ധനകള്‍; അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കി ഇറാന്‍

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെങ്കില്‍ അമേരിക്ക അവരുടെ നടപടികളിലും നിലപാടിലും...

ജെന്‍ സികള്‍ നമ്മുടെ കുട്ടികളാണ്; നീറ്റ് പ്രതിഷേധത്തിനിടെ അവരെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു: രാജിവെച്ചത് താത്പര്യമില്ലാത്തതിനാല്‍: പ്രധാന്‍

ന്യൂദല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ജെന്‍ സി പ്രക്ഷോഭത്തിനിടയില്‍ വിദ്യാര്‍ത്ഥികളെ...