9
August, 2026

A News 365Times Venture

9
Sunday
August, 2026

A News 365Times Venture

ഇസ്രഈലിനെ തള്ളി ഇറാന്‍; മൊജ്തബ ഖാംനഇയുടെ വീഡിയോ പുറത്ത്

Date:



World


ഇസ്രഈലിനെ തള്ളി ഇറാന്‍; മൊജ്തബ ഖാംനഇയുടെ വീഡിയോ പുറത്ത്

ടെഹ്റാന്‍: ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖാംനഇയുടെ ആരോഗ്യനില ഗുരുതരമാണെന്ന ഇസ്രഈല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്കിടെ ഖാംനഇയുടെ വീഡിയോ പുറത്തുവിട്ട് ഇറാന്‍. സര്‍ക്കാര്‍ അനുകൂല ന്യൂസ് ഏജന്‍സിയായ മെഹറാണ് തീയതി വ്യക്തമല്ലാത്ത വീഡിയോ പുറത്തുവിട്ടത്.

പ്രവര്‍ത്തകരുമായി സംസാരിക്കുന്ന നിലയിലാണ് വീഡിയോയില്‍ കാണുന്നത്. ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടിയായാണ് വീഡിയോ പുറത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ട്.

ഖാംനഇയുടെ ആരോഗ്യത്തെയും അദ്ദേഹത്തിന്റെ താമസസ്ഥലത്തെയും കുറിച്ച് വര്‍ധിച്ചുവരുന്ന ഊഹാപോഹങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഹറിലൂടെ ഇത്തരമൊരു വീഡിയോ പുറത്തുവന്നത്. ഇറാന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതും ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ നടത്തുന്നതുമായ ഒരു അര്‍ദ്ധ-ഔദ്യോഗിക ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയാണ് മെഹര്‍.

ഖാംനഇയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ആരോഗ്യ നില ഗുരുതരമാണെന്നുമുള്ള ആശങ്കകള്‍ ഇറാന്‍ നേതൃത്വത്തിനിടയില്‍ പ്രചരിക്കുന്നുണ്ടെന്ന് ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ഇസ്രഈല്‍ ചാനലായ 14ന്‍ ഖാംനഇയെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചതായും നിലഗുരുതരമാണെന്നും വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫെബ്രുവരി 28ന് ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ മരണത്തിന് ഇടയാക്കിയ വ്യോമാക്രമണത്തില്‍ ഖാംനഇയ്ക്ക് ഗുരുതര പരിക്കേറ്റെന്നും അതിനാലാണ് പൊതു പരിപാടിയില്‍ പ്രത്യക്ഷപ്പെടാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് വിഡിയോ പുറത്തുവിട്ടുകൊണ്ട് ഇറാന്‍ വ്യക്തമാക്കി.

ഖാംനഇ നിലവില്‍ ഇറാനില്‍ ഇല്ലെന്ന് സൗദി മാധ്യമമായ അല്‍-ഹദത് ജൂലൈയില്‍ സൂചിപ്പിച്ചിരുന്നു. ഇറാന്റെ ഉന്നത സൈനിക നേതൃത്വം പൂര്‍ണമായും ഇല്ലാതാക്കപ്പെട്ടതായ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞിരുന്നു.

എന്നാല്‍ ഖാംനഇയുടെ പരിക്കുകള്‍ നിസാരമാണെന്ന് ഇറാന്റെ ഔദ്യോഗിക മന്ത്രാലയം വിശദീകരിച്ചെന്നും തന്ത്രപ്രധാന തീരുമാനങ്ങള്‍ക്ക് ഖാംനഇ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും ഇറാന്‍ ഭരണകൂടം പറഞ്ഞതായി വിദേശ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Iran rejects Israel; Video of Mojtaba Khamenei released

 




അഞ്ജു ചന്ദ്രന്‍




ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജെന്‍ സികള്‍ നമ്മുടെ കുട്ടികളാണ്; നീറ്റ് പ്രതിഷേധത്തിനിടെ അവരെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു: രാജിവെച്ചത് താത്പര്യമില്ലാത്തതിനാല്‍: പ്രധാന്‍

ന്യൂദല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ജെന്‍ സി പ്രക്ഷോഭത്തിനിടയില്‍ വിദ്യാര്‍ത്ഥികളെ...