9
August, 2026

A News 365Times Venture

9
Sunday
August, 2026

A News 365Times Venture

ഇന്ത്യന്‍ പൗരന്മാരെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനികളുടെ സഹായം തേടുന്നുണ്ടോ? ദല്‍ഹി സമ്മിറ്റില്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നെന്ന് അഭിജീത് ദീപ്‌കെ

Date:

‘ഇന്ത്യന്‍ പൗരന്മാരെ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനികളുടെ സഹായം തേടുന്നുണ്ടോ? ദല്‍ഹി സമ്മിറ്റില്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നെന്ന് അഭിജീത് ദീപ്‌കെ

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്ന സൈബര്‍ സുരക്ഷാ ഉച്ചകോടിയില്‍ തന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ചെന്ന് കോക്ക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജീത് ദീപ്‌കെ ആരോപിച്ചു.

‘ഫ്യൂച്ചര്‍ ക്രൈം സമ്മിറ്റ് 2026’ല്‍ അമേരിക്കന്‍ എ.ഐ സ്റ്റാര്‍ട്ടപ്പായ റീസെക്യൂരിറ്റി അവരുടെ എ.ഐ ഉപകരണം പ്രദര്‍ശിപ്പിക്കുന്നതിനിടെ തന്റെ വിവരങ്ങള്‍ സ്‌ക്രീനില്‍ കാണിച്ചന്നാണ് ദീപ്‌കെയുടെ ആരോപണം.

‘യു.എസ് ആസ്ഥാനമായുള്ള റീസെക്യൂരിറ്റി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് അവരുടെ എ.ഐ ടൂള്‍ അവതരിപ്പിക്കുന്നതിനിടെയാണ് എന്റെ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചത്, ഉച്ചകോടിയില്‍ പങ്കെടുത്ത ഒരാളില്‍ നിന്നാണ് താന്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞത്,’ ദീപ്‌കെ എക്‌സിലൂടെ പറഞ്ഞു.

നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ ഇത് എങ്ങനെ അനുവദിച്ചു, ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അമേരിക്കന്‍ കമ്പനികളെ ആശ്രയിക്കുന്നുണ്ടെന്നും ദീപ്‌കെ പറഞ്ഞു.

ദീപ്‌കെയുടെ ആരോപണത്തിന് ഉച്ചകോടിയുമായി ബന്ധപ്പെട്ടവരാരും തന്നെ ഇതുവരെ പരസ്യമായ പ്രതികരണം നല്‍കിയിട്ടില്ല.

ഫ്യൂച്ചര്‍ ക്രൈം റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സമ്മിറ്റ് ഓഗസ്റ്റ് 6,7 തിയതികളിലായി ദല്‍ഹിയിലെ ഭാരത് മണ്ഡപം കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു നടന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍, എ.ഐ, ഡിജിറ്റല്‍ ഫോറന്‍സിക്, തട്ടിപ്പ് തടയല്‍ , സൈബര്‍ നിയമം, ദേശീയ സുരക്ഷ എന്നിവയയായിരുന്നു രണ്ട് ദിവസത്തെ പരിപാടിയില്‍ ഉണ്ടായിരുന്നത്.

Content Highlights: Is the Central Government seeking the assistance of American companies to monitor Indian citizens? Abhijit Deepke claims personal data was leaked at the Delhi summit.

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജെന്‍ സികള്‍ നമ്മുടെ കുട്ടികളാണ്; നീറ്റ് പ്രതിഷേധത്തിനിടെ അവരെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു: രാജിവെച്ചത് താത്പര്യമില്ലാത്തതിനാല്‍: പ്രധാന്‍

ന്യൂദല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ജെന്‍ സി പ്രക്ഷോഭത്തിനിടയില്‍ വിദ്യാര്‍ത്ഥികളെ...