9
August, 2026

A News 365Times Venture

9
Sunday
August, 2026

A News 365Times Venture

ടി.ജി മോഹന്‍ ദാസിന്റെ പേരില്‍ കേസെടുത്തല്ലോ; അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാല്‍ ചെയ്യാന്‍ പറ്റുമോ- രമേശ് ചെന്നിത്തല

Date:

ടി.ജി മോഹന്‍ ദാസിന്റെ പേരില്‍ കേസെടുത്തല്ലോ; അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാല്‍ ചെയ്യാന്‍ പറ്റുമോ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ടി.ജി മോഹന്‍ദാസിനെതിരായ കേസില്‍ നടപടിയെടുക്കാത്തതില്‍ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരാളെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിമോ എന്നും കേസിന്റെ സ്വാഭാവം നോക്കണ്ടേയെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

‘മോഹന്‍ ദാസിന്റെ പേരില്‍ കേസെടുത്തല്ലോ. അന്വേഷണം നടക്കുകയാണ്. ചില കേസുക്കള്‍ക്ക് അതിന്റെ സ്വഭാവം അനുസരിച്ചല്ലാതെ മറ്റ് നടപടിയെടുക്കാന്‍ കഴിയുമോ? നമ്മള്‍ ഒരാളെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാല്‍ നമുക്ക് അറസ്റ്റ് ചെയ്യാന്‍ കഴിയുമോ,’ രമേശ് ചെന്നിത്തല പറഞ്ഞു.

കേസിന്റെ രീതിയും സ്വാഭാവും നോക്കിയാലാണ് പൊലീസിന് നടപടിയെടുക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കാരണം പൊലീസിന്റെ എല്ലാ നടപടികളും ജുഡീഷ്യല്‍ സ്‌ക്ര്യൂട്ടിനിക്ക് വിധേയമാണെന്നും എന്തെങ്കിലും തെറ്റ് വന്നാല്‍ ആളുകള്‍ കോടതിയിലേക്ക് പോവുമെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ വന്നാല്‍ കോടതി സര്‍ക്കാരിനെ കുറ്റപ്പെടുത്തില്ലേയെന്നും അത് കൊണ്ട് തന്നെ ഏതൊരു കേസാണെങ്കിലും സൂക്ഷിച്ച് മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ടി.ജി മോഹന്‍ ദാസിനെതിരെ കേസെടുത്ത് പത്ത് ദിവസമായിട്ടും ചോദ്യം ചെയ്യാത്തതില്‍ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നിരുന്നത്. പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.

Content Highlight: A case has been registered against T.G. Mohandas; can an arrest be made simply because it is demanded? — Ramesh Chennithala




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജെന്‍ സികള്‍ നമ്മുടെ കുട്ടികളാണ്; നീറ്റ് പ്രതിഷേധത്തിനിടെ അവരെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു: രാജിവെച്ചത് താത്പര്യമില്ലാത്തതിനാല്‍: പ്രധാന്‍

ന്യൂദല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ജെന്‍ സി പ്രക്ഷോഭത്തിനിടയില്‍ വിദ്യാര്‍ത്ഥികളെ...