9
August, 2026

A News 365Times Venture

9
Sunday
August, 2026

A News 365Times Venture

അര്‍ജുന്‍ ആയങ്കിയെ പിടിക്കാന്‍ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്വ വ്യക്തി ഒരു ലക്ഷം രൂപ നല്‍കും- രമേശ് ചെന്നിത്തല

Date:

അര്‍ജുന്‍ ആയങ്കിയെ പിടിക്കാന്‍ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്വ വ്യക്തി ഒരു ലക്ഷം രൂപ നല്‍കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ പിടിക്കാന്‍ സഹായിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊതുജന താത്പര്യമുള്ള ഒരു വ്യക്തി ഈ തുക നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

പയ്യന്നൂരിലെ ആ ഡ്രൈവര്‍ക്ക് ഈ തുക നേരിട്ട് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
അര്‍ജുന്‍ ആയങ്കിയുമായി ബന്ധപ്പെട്ട് പൊലീസിന് നിരവധി വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരമാണ് കൂടുതല്‍ ഫലപ്രദമായതെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവറെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ചെയ്തത് സ്വാഗതാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു. ആയങ്കി ഓട്ടോയില്‍ കയറിപ്പോള്‍ സംശയം തോന്നിയ ഡ്രൈവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതാണ് പൊലീസിന് തുമ്പായത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആയങ്കിയെ കണ്ണൂരില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Content Highlight: A private individual will give one lakh rupees to the auto-rickshaw driver who provided information leading to Arjun Ayanki’s capture: Ramesh Chennithala.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹോര്‍മുസ് തുറക്കാന്‍ ആറ് നിബന്ധനകള്‍; അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കി ഇറാന്‍

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെങ്കില്‍ അമേരിക്ക അവരുടെ നടപടികളിലും നിലപാടിലും...

ജെന്‍ സികള്‍ നമ്മുടെ കുട്ടികളാണ്; നീറ്റ് പ്രതിഷേധത്തിനിടെ അവരെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു: രാജിവെച്ചത് താത്പര്യമില്ലാത്തതിനാല്‍: പ്രധാന്‍

ന്യൂദല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ജെന്‍ സി പ്രക്ഷോഭത്തിനിടയില്‍ വിദ്യാര്‍ത്ഥികളെ...