10
August, 2026

A News 365Times Venture

10
Monday
August, 2026

A News 365Times Venture

തമിഴ് വെറുമൊരു ഭാഷയല്ല, നമ്മുടെ വികാരം; സര്‍ക്കാര്‍ ചടങ്ങുകളില്‍ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമെന്ന് വിജയ്

Date:



India


തമിഴ് വെറുമൊരു ഭാഷയല്ല, നമ്മുടെ വികാരം; സര്‍ക്കാര്‍ ചടങ്ങുകളില്‍ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കുമെന്ന് വിജയ്

ചെന്നൈ: സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ഔദ്യോഗിക പരിപാടികളുടെ തുടക്കത്തില്‍ നിര്‍ബന്ധമായും ആലപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു.

തമിഴ്നാടിന്റെ ഭാഷാപരവും സാംസ്‌കാരികവുമായ അവകാശങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് വിജയ് വ്യക്തമാക്കി.

‘നമ്മുടെ മാതൃഭാഷ നമ്മുടെ അമ്മയെപ്പോലെ ശുദ്ധമാണ്,’വിജയ് പറഞ്ഞു. തമിഴ് വെറുമൊരു ഭാഷ മാത്രമല്ലെന്നും അത് നമ്മുടെ ജീവനും വികാരവുമാണെന്നായിരുന്നു സഭയില്‍ വികരാധീനനായി സംസാരിക്കവേ വിജയ് പറഞ്ഞത്.

‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം പാടണമെന്ന് പറയുന്നതില്‍ രാഷ്ട്രീയ വിവാദങ്ങളുടെ ആവശ്യമില്ലെന്നും പ്രമേയത്തെ പിന്തുണയ്ക്കാന്‍ എല്ലാ കക്ഷിയില്‍പ്പെട്ട അംഗങ്ങളോടും ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക പരിപാടികളില്‍ ദേശീയ ഗാനത്തിന് മുമ്പ് ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കണമെന്ന ജനുവരി 28-ലെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 9-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തിന് മറുപടിയായാണ് ഈ നീക്കം.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്ന പരിപാടികളുടെ തുടക്കത്തില്‍ ഇനി മുതല്‍ ‘തമിഴ് തായ് വാഴ്ത്ത്’ നിര്‍ബന്ധമായും ആലപിക്കും.

ഔദ്യോഗിക പരിപാടികളുടെ തുടക്കത്തില്‍ ‘തമിഴ് തായ് വാഴ്ത്തു’ പാടണമെന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് തമിഴ്‌നാട്ടില്‍ 1970 നവംബര്‍ 23-ന് ഒരു സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു.

തുടര്‍ന്ന് 2021 ഡിസംബര്‍ 12-ന് സംസ്ഥാന സര്‍ക്കാര്‍ ‘തമിഴ് തായ് വാഴ്ത്ത്’ ഔദ്യോഗികമായി സംസ്ഥാന ഗാനമായി അംഗീകരിക്കുകയും സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളിലും സ്ഥാപനങ്ങളിലും ഇത് ആദ്യം തന്നെ ആലപിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.

ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത്. ഔദ്യോഗിക ചടങ്ങുകളില്‍ സംസ്ഥാന ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തിന് ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ. എന്നീ കക്ഷികളുടെ പിന്തുണയും ലഭിച്ചു.

Tamil Thai Vazhthu, the state song, mandatory at the beginnining of official programme across the state

 




ശ്രീലക്ഷ്മി പി.പി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാന്‍ യുദ്ധത്തില്‍ ട്രംപ് പരാജയപ്പെട്ടു; യുദ്ധം അവസാനിപ്പിക്കാന്‍ മോശം കരാറിനും തയ്യാറെന്ന് യു.എസ് സെനറ്റര്‍ ക്രിസ് മര്‍ഫി

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടതായി യു.എസ്...

ജാര്‍ഖണ്ഡ് പരീക്ഷാ ക്രമക്കേട്: റാഞ്ചിയില്‍ വിദ്യാര്‍ഥികളുടെ നിയമസഭാ മാര്‍ച്ച്; വന്‍ സുരക്ഷയും നിരോധനാജ്ഞയും

  റാഞ്ചി: ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ജെ.പി.എസ്.സി), ജാര്‍ഖണ്ഡ് സ്റ്റാഫ്...