11
August, 2026

A News 365Times Venture

11
Tuesday
August, 2026

A News 365Times Venture

മതപരിവര്‍ത്തന നിരോധന നിയമം പ്രയോഗിച്ച് മഹാരാഷ്ട്ര; പൂനെയില്‍ ആദ്യ രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

Date:



India


മതപരിവര്‍ത്തന നിരോധന നിയമം പ്രയോഗിച്ച് മഹാരാഷ്ട്ര; പൂനെയില്‍ ആദ്യ രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

പൂനെ: മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ആദ്യമായി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മതം മാറാന്‍ ആവശ്യപ്പെട്ടെന്നാരോപിച്ചാണ് 22 വയസുകാരനെതിരെ ആദ്യ മതപരിവര്‍ത്തന കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ കേസിന് ദിവസങ്ങള്‍ക്കുശേഷമാണ് മതപരമായ ഒത്തുചേരലില്‍ ആളുകളെ ക്രിസ്ത്യന്‍ മതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചെന്നാരോപിച്ച് യു.കെ പൗരനും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് ഉടമയുമായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

2026 ജൂലൈ 31നാണ് മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തന നിരോധന നിയമം വിജ്ഞാപനം ചെയ്യപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തില്‍ വരുകയും ചെയ്തു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ച ഉത്തര്‍പ്രദേശുകാരനെതിരെയാണ് ആദ്യ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് റിപ്പോര്‍ട്ട്. മതപരിവര്‍ത്തന നിരോധന ആക്ടിലെ സെക്ഷന്‍ 3, 9(2) എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സീനിയര്‍ ഇന്‍സ്പെക്ടര്‍ അമോല്‍ മോര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

നിര്‍ബന്ധം, വഞ്ചന, പ്രലോഭനം, തെറ്റായി ചിത്രീകരിക്കല്‍, ബലപ്രയോഗം, ഭീഷണി അല്ലെങ്കില്‍ അനാവശ്യ സ്വാധീനം എന്നിവയുള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ മതപരിവര്‍ത്തനം നടത്തുകയോ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയോ മതപരിവര്‍ത്തനത്തിന് സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നതില്‍ നിന്ന് സെക്ഷന്‍ 3 വിലക്കുന്നു.

സെക്ഷന്‍ 3 പ്രകാരമുള്ള കുറ്റകൃത്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെട്ടാല്‍ സെക്ഷന്‍ 9(2) പ്രകാരം ഏഴ് വര്‍ഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നു.

ആരോപണവിധേയയായ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളെ സംരക്ഷിക്കല്‍ (പോക്‌സോ) നിയമത്തിലെ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് മോറെ പറഞ്ഞു.

പ്രതിയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉത്തര്‍പ്രദേശിലെ ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണെന്ന്. ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും പിന്നീട് കര്‍ണാടകയിലേക്കും തുടര്‍ന്ന് പൂനെയിലേക്കും താമസം മാറുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മതം മാറ്റാന്‍ ഇയാള്‍ പ്രേരിപ്പിച്ചതായി പൊലീസ് ആരോപിച്ചു.

രണ്ടാമത്തെ എഫ്.ഐ.ആറില്‍ ഒ.സി.ഐ കാര്‍ഡ് ഉടമ പ്രാര്‍ത്ഥനാ യോഗങ്ങളിലും മറ്റ് മതപരമായ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. എന്നാല്‍ അവിടെവച്ച് അനുമതിയില്ലാതെ പ്രസംഗിക്കുകയും മതപ്രഭാഷണങ്ങള്‍ നടത്തുകയും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Content Highlights: Maharashtra invokes anti-conversion law; police register first two FIRs in Pune




അഞ്ജു ചന്ദ്രന്‍




ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന ഡോ. എം.പി. പരമേശ്വരന്‍ അന്തരിച്ചു

മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന...