11
August, 2026

A News 365Times Venture

11
Tuesday
August, 2026

A News 365Times Venture

എഫ്.സി.ആര്‍.എ ഭേദഗതി ബില്‍- സംയുക്ത പാര്‍ലമെന്റ് സമിതിക്ക് വിടാന്‍ കേന്ദ്ര സര്‍ക്കാര്‍, സ്വീകാര്യമല്ലെന്ന് പ്രതിപക്ഷം

Date:



India


എഫ്.സി.ആര്‍.എ ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്റ് സമിതിക്ക് വിടാന്‍ കേന്ദ്ര സര്‍ക്കാര്‍, സ്വീകാര്യമല്ലെന്ന് പ്രതിപക്ഷം

ന്യൂദല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ല് (എഫ്.സി.ആര്‍.എ) ജെ.പി.സിയ്ക്ക് വിടുന്നത് സ്വീകര്യമല്ലെന്ന് ഇന്ത്യാ സഖ്യം. പ്രതിപക്ഷത്തിന്റെയും വിവിധ സംഘടനകളുടെയും ആശങ്കകള്‍ പരിഹരിക്കാന്‍ ബില്ല് ജെ.പി.സിക് വിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ബില്ല് സംയുക്ത സമിതിയുടെ (ജെ.പി.സി) പരിശോധനയ്ക്ക് വിടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം തേടിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ബില്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷം. ജെ.പി.സിക്ക് വിടേണ്ടതില്ലെന്നും ബില്ല് സഭയില്‍പോലും അവതരിപ്പിക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ചേര്‍ന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിലാണ് ബില്ലിനെ പൂര്‍ണമായി തള്ളാന്‍ പ്രതിപക്ഷം തീരുമാനിച്ചത്.

ബില്ലിനെ ചൊല്ലി രാജ്യ സഭയിലും പ്രതിപക്ഷ ബഹളം തുടരുകയാണ്. ഇതേ തുടര്‍ന്ന് സഭ 12മണിവരെ നിര്‍ത്തിവച്ചു. ‘ജെ.പി.സിയ്ക്കുവിട്ട പല ബില്ലുകളിലും പ്രതിപക്ഷാഭിപ്രായം സ്വീകരിക്കാറില്ല. ബില്ലില്‍ ആശങ്ക അറിയിക്കുന്നവരെയും കേള്‍ക്കാറില്ല, ജെ.പി.സിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് വരുന്നവര്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടുകളാണ് സ്വീകരിക്കാറുള്ളത്, പിന്നീട് സമിതിയിലെ ഭൂരിപക്ഷാഭിപ്രായത്തെ അനുസരിച്ച് ബില്‍ നിയമമായി മാറ്റുന്നു,’ പ്രതിപക്ഷം പറഞ്ഞു്.

കഴിഞ്ഞ ദിവസങ്ങളില്‍ ബില്ലിന്മേല്‍ സൂക്ഷമ പരിശോധന വേണമെന്ന് നിരവധി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബില്‍ അവതരിപ്പിക്കുമെന്നും പിന്നീട് സംയുക്തസമിതിയുടെ പരിശോധനയ്ക്കായി അയക്കുമെന്നും ജെ.പി.സിയുടെ നിര്‍ദേശപ്രകാരം മാത്രമെ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂയെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഈ മാസം 12ന് ബില്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തില്‍
സഭയില്‍ എത്തുന്ന ദിവസം തന്നെ ബില്ലിന്മേലുള്ള ശക്തമായ പ്രതിഷേധം അറിയിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. ഇന്ത്യാ സഖ്യത്തിലെ മറ്റംഗങ്ങളോടും കോണ്‍ഗ്രസ് തീരുമാനം അറിയിച്ചിട്ടുണ്ട്.

2026ലെ എഫ്.സി.ആര്‍.എ ഭേദഗതി ബില്‍ കഴിഞ്ഞ ലോക്സഭാ സമ്മേളനത്തില്‍ മാര്‍ച്ച് 25നാണ് അവതരിപ്പിച്ചത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും ന്യൂനപക്ഷ സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇതുവരെ ബില്‍ ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല. പ്രത്യേകിച്ച് ക്രൈസ്തവ സംഘടനകളാണ് ബില്ലിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയത്.

ഒരു മത സ്ഥാപനത്തിന്റെ, സംഘടനയുടെ എഫ്.സി.ആര്‍.എ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയോ കാലാവധി തീരുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ വിദേശ സംഭാവനകളും ആസ്തികളും കൈകാര്യം ചെയ്യാന്‍ അധികാരമുമുള്ള ഒരു നിയുക്ത അതോറിറ്റി രൂപീകരിക്കുകയെന്നതാണ് വിദേശ സംഭാവന ഭേദഗതി ബില്‍ നിര്‍ദേശിക്കുന്നത്.

Content Highlights: FCRA Amendment Bill: Central Government to refer it to a Joint Parliamentary Committee; Opposition deems this unacceptable.




അഞ്ജു ചന്ദ്രന്‍




ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹസീനയെ വിട്ടുനല്‍കണം; ഇന്ത്യയോട് വീണ്ടും ആവര്‍ത്തിച്ച് ബംഗ്ലാദേശ്

ധാക്ക: ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ...