15
August, 2026

A News 365Times Venture

15
Saturday
August, 2026

A News 365Times Venture

യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ എന്റെ പാറ്റ പരാമര്‍ശം വളച്ചൊടിച്ചു- ഇത് തികച്ചും ദൗര്‍ഭാഗ്യകരം- ചീഫ് ജസ്റ്റിസ്

Date:



India


യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ എന്റെ പാറ്റ പരാമര്‍ശം വളച്ചൊടിച്ചു: ഇത് തികച്ചും ദൗര്‍ഭാഗ്യകരം: ചീഫ് ജസ്റ്റിസ്

ന്യൂദല്‍ഹി: തന്റെ പാറ്റ പരാമര്‍ശം യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനായി മനപൂര്‍വം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കോടതിയിലെ പരാമര്‍ശങ്ങള്‍ അവ പ്രസ്താവിച്ച സാഹചര്യം പോലും പരിഗണിക്കാതെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതില്‍ ആശങ്കയുണ്ടെന്നും സൂര്യകാന്ത് പറഞ്ഞു.

‘എന്റെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ തെറ്റായി ഉദ്ദരിച്ച് രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനായി ഉപയോഗിച്ചു. പറയാത്തത് പറഞ്ഞത് പോലെ അവതരിപ്പിച്ചു, ഇത് നിര്‍ഭാഗ്യകരമാണ്,’ അദ്ദേഹം പറഞ്ഞു. ഡി.ഡി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

മേയ് 15ന് സുപ്രീംകോടതിയില്‍ നടന്ന കേസ് വാദത്തിനിടെ, വ്യാജ ബിരുദങ്ങള്‍ കൈവശം വയ്ക്കുകയും ഭരണസംവിധാനത്തെ ആക്രമിക്കാനായി സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ ആര്‍.ടി.ഐ പ്രവര്‍ത്തകരായി മാറുകയും ചെയ്യുന്നവരെ ചീഫ് ജസ്റ്റിസ് പാറ്റകളോട് ഉപമിച്ചിരുന്നു ഇതാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

ഈ പരാമര്‍ശം യുവാക്കള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമാവുകയും ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സി.ജെ.പി) എന്ന പേരില്‍ പരിഹാസരൂപേണയുള്ള ഓണ്‍ലൈന്‍ പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തു. ഇതാണ് പിന്നീട് നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലുള്ള പ്രതിഷേധത്തിലേക്കും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലേക്കുമെല്ലാം നയിച്ചത്.

എന്നാല്‍ ഈ സംഭവങ്ങളെല്ലാം തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും താന്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ക്ക് ഇത്തരമൊരു വ്യാഖ്യാനം വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സൂര്യകാന്ത് പറഞ്ഞു.

കോടതി നടപടികളുടെ ഓഡിയോ-വിഡിയോ റെക്കോര്‍ഡിങ്ങുകള്‍ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതും റീപോസ്റ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും ലാഭമുണ്ടാക്കാന്‍ ഉപയോഗിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള തന്റെ ഉത്തരവ് പരാമര്‍ശിച്ച് കൊണ്ട് സുതാര്യത സാമ്പത്തിക നേട്ടത്തിനുള്ള ആയുധമായി മാറരുതെന്നും അദ്ദേഹം പറഞ്ഞു.

‘നീതിന്യായ വ്യവസ്ഥയില്‍ സുതാര്യത കൊണ്ടുവരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇതിന്റെ ഭാഗമായാണ് സുപ്രീംകോടതിയില്‍ ലൈവ് സ്ട്രീമിങ് ആരംഭിച്ചത്. എന്നാല്‍ അത് ദുരുപയോഗം ചെയ്യപ്പെടരുത്. പ്രത്യേകിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല. ആളുകള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കും സാമ്പത്തിക ലാഭത്തിനുമായി ചെറിയ ക്ലിപ്പുകള്‍ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണം, അദ്ദേഹം പറഞ്ഞു.

Content Highlight: My ‘cockroach’ remark was twisted to mislead the youth; this is truly unfortunate: Chief Justice.




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related