18
August, 2026

A News 365Times Venture

18
Tuesday
August, 2026

A News 365Times Venture

ഇവര്‍ നെതന്യാഹു തോല്‍ക്കണമെന്ന് ആഹ്രഹിക്കുന്നു; ഇവരെ ജയിക്കാന്‍ അനുവദിക്കരുത്- മംദാനിക്കും എര്‍ദോഗാനുമെതിരെ നെതന്യാഹുവിന്റെ ബോര്‍ഡ്

Date:

ഇവര്‍ നെതന്യാഹു തോല്‍ക്കണമെന്ന് ആഹ്രഹിക്കുന്നു; ഇവരെ ജയിക്കാന്‍ അനുവദിക്കരുത്: മംദാനിക്കും എര്‍ദോഗാനുമെതിരെ നെതന്യാഹുവിന്റെ ബോര്‍ഡ്

ടെല്‍അവീവ്: വരാനിരിക്കുന്ന ഇസ്രഈല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ട്ടി പുറത്തിറക്കിയ പരസ്യ ബോര്‍ഡ് വിവാദത്തില്‍.

ഇസ്രഈലിന്റെ മുഖ്യ ശത്രുക്കളുടെ പട്ടികയില്‍ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി, റജബ് ത്വയ്യിബ് എര്‍ദോഗന്‍, ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖാംനഇ, ഹിസ്ബുല്ല നേതാവ് നയിം ഖാസിം തുടങ്ങിയവരെ ഉള്‍പ്പെടുത്തിയ ബോര്‍ഡാണ് ചര്‍ച്ചയായിരിക്കുന്നത്.

‘ഇവര്‍ നെതന്യാഹു തോല്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. ഇവരെ ജയിക്കാന്‍ അനുവദിക്കരുത്’ എന്ന മുദ്രാവാക്യത്തോടെയുള്ള ഈ പരസ്യത്തിന്റെ ചിത്രം നെതന്യാഹു തന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഗസയിലെ ഇസ്രഈല്‍ അധിനിവേശത്തെയും നെതന്യാഹുവിന്റെ നയങ്ങളെയും ശക്തമായി വിമര്‍ശിക്കുന്ന നേതാക്കളാണ് മംദാനിയും എര്‍ദോഗനും. അടുത്ത മാസം യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് ഈ വര്‍ഷം ആദ്യ മേയറായി ചുമതലയേറ്റ മംദാനി ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തിലായിരുന്നു മംദാനിയുടെ പ്രസ്താവന. ഇതിന് മറുപടിയായി മംദാനി വെറുപ്പ് വളര്‍ത്തുകയാണെന്ന് നെതന്യാഹു ആരോപിച്ചിരുന്നു.

അതേസമയം, രാജ്യവുമായി നേരിട്ട് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇറാന്‍, ഹിസ്ബുല്ല നേതാക്കള്‍ക്കൊപ്പം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ ഒരുമിച്ച് ചിത്രീകരിച്ചത് കടുത്ത പ്രകോപനപരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒക്ടോബര്‍ 27-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ് നെതന്യാഹു നേരിടുന്നത്. നിലവിലെ സര്‍വേകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നേറുന്നതിനിടെയാണ് വോട്ടര്‍മാരെ സ്വാധീനിക്കാനായി ഇത്തരം പ്രചാരണങ്ങളുമായി നെതന്യാഹു രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ബ്രിട്ടന്‍ ഒരു ഇസ്‌ലാമിക് റിപ്പബ്ലിക് ആയി മാറിയെന്ന് നെതന്യാഹു നടത്തിയ പ്രസ്താവനയും യു.കെയുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.

Content Highlight: They want Netanyahu to lose; do not let them win: Netanyahu’s billboard targeting Mamdani and Erdogan.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related