18
August, 2026

A News 365Times Venture

18
Tuesday
August, 2026

A News 365Times Venture

ലാല്‍ സലാം സഖാവേ; ഉഷാറാക്ക്! കുട്ടി സഖാക്കളെ വീഡിയോ കോള്‍ വിളിച്ച് പ്രതിപക്ഷ നേതാവ്

Date:

ലാല്‍ സലാം സഖാവേ; ഉഷാറാക്ക്! കുട്ടി സഖാക്കളെ വീഡിയോ കോള്‍ വിളിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമില്‍ തരംഗമായ കുട്ടി സഖാവ് എന്ന ഇന്‍സ്റ്റഗ്രാം പേജ് മെറ്റ പൂട്ടിയതിന് പിന്നാലെ കുട്ടികളെ വീഡിയോ കോള്‍ ചെയ്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

തിരൂര്‍ വെട്ടം പഞ്ചായത്തിലെ മുറിവഴിക്കല്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റിലെ ബാലസംഘം അംഗങ്ങളായ മുഹമ്മദ് സിയാനെയും കൂട്ടുകാരെയുമാണ് പിണറായി വിജയന്‍ വിളിച്ചത്. ലാല്‍ സലാം വിളികളോടെയായിരുന്നു മുഹമ്മദ് സിയാന്‍ പ്രതിപക്ഷ നേതാവിനെ അഭിവാദ്യം ചെയ്തത്. എല്ലാം ഉഷാറാകട്ടെയെന്നും പിണറായി പറഞ്ഞു.

ആരാണ് മുഹമ്മദ് സിയാന്‍ എന്നും ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും കൂടെയുള്ളവര്‍ ആരാണെന്നും പിണറായി ചോദിച്ചു. ബാലസംഘം ജോയിന്റ് സെക്രട്ടറിയാണെന്ന് സിയാന്‍ പറഞ്ഞു. കൂടെയുള്ളവര്‍ ബാലസംഘം പ്രസിഡന്റും സെക്രട്ടറിയും വൈസ് പ്രസിഡന്റുമായണെന്ന് പറഞ്ഞു. ഉഷാറല്ലേയെന്ന് പിണറായി ചോദിച്ചപ്പോള്‍ നിങ്ങളുടെ പാട് എന്താണെന്ന് സിയാന്‍ തിരികെ ചോദിച്ചു. എല്ലാവര്‍ക്കും ആശംസകള്‍, ലാല്‍സലാം. പിണറായി പറഞ്ഞു.

കുട്ടി സഖാവ് അക്കൗണ്ട് ഇന്‍സ്റ്റഗ്രാമില്‍ വൈറലായതിന് പിന്നാലെ പിണറായി വിജയന്‍, മുഹമ്മദ് റിയാസ് ഉള്‍പ്പടെയുള്ള നേതാക്കള്‍ കമന്റിട്ടിരുന്നു. പിന്നാലെയാണ് മെറ്റ അത് നീക്കിയത്. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അക്കൗണ്ട് നീക്കിയതിനെതിരെ മെറ്റയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ അറിയിച്ചു.

Content Highlight: Lal Salaam, Comrade; keep up the spirit! Opposition Leader makes video calls to young comrades.

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related