25
August, 2026

A News 365Times Venture

25
Tuesday
August, 2026

A News 365Times Venture

ഗസയില്‍ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയത് 21,500 കുട്ടികളെ; കണക്കുകള്‍ പുറത്തുവിട്ട് മീഡിയ ഓഫീസ്

Date:



World


ഗസയില്‍ ഇസ്രഈല്‍ സൈന്യം കൊലപ്പെടുത്തിയത് 21,500 കുട്ടികളെ; കണക്കുകള്‍ പുറത്തുവിട്ട് മീഡിയ ഓഫീസ്

ഗസസിറ്റി: 2023 ഒക്ടോബറിന് ശേഷം ഗസയില്‍ ഇസ്രഈല്‍ സൈന്യം 21,500 കുട്ടികളെ കൊലപ്പെടുത്തിയെന്ന് ഗസ മീഡിയ ഓഫീസ്. ഗസയിലെ 1275 പള്ളികളില്‍ 1244 പള്ളികളും ഇസ്രഈല്‍ സൈന്യം ആക്രമിച്ചതായും ഗസ മീഡിയ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇസ്രഈലി അധിനിവേശ ശക്തികള്‍ മനുഷ്യരാശിക്കെതിരായ മോശം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് തുടരുകയാണെന്നും ഓഫീസ് പ്രതികരിച്ചു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളിലെ വ്യവസ്ഥകളും ഇസ്രഈല്‍ ലംഘിക്കുകയാണ്. പ്രതിരോധിക്കാന്‍ വഴിയില്ലാത്ത സാധാരണക്കാരെയും അവരുടെ താമസസ്ഥലങ്ങളെയും ഇസ്രഈല്‍ മനപ്പൂര്‍വമായും വ്യവസ്ഥാപരമായും ലക്ഷ്യമിടുന്നു. എല്ലാ അന്താരാഷ്ട്ര, ഐക്യരാഷ്ട്രസഭാ ആഹ്വാനങ്ങളും അവഗണിച്ചുകൊണ്ടാണ് ഈ നടപടിയെന്നും മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി.

‘ഈ അധിനിവേശം നിരപരാധികളുടെ, പ്രത്യേകിച്ച് കുട്ടികളുടെ രക്തം ചൊരിയുന്നത് തുടരുന്നു. വംശഹത്യാ യുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 21,500 കവിഞ്ഞു. ഈ സംഘടിത കുറ്റകൃത്യത്തിന്റെ ക്രൂരതയെ ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നു,’ പ്രസ്താവനയില്‍ പറയുന്നു.

ഗസയിലെ 1275 പള്ളികളില്‍ 1244 എണ്ണവും ഇസ്രഈലി സൈന്യം ലക്ഷ്യംവച്ചു. അതില്‍ 1077 പള്ളികളും പൂര്‍ണമായും അവര്‍ തകര്‍ത്തുവെന്നും ഗസ മീഡിയ ഓഫീസ് വ്യക്തമാക്കി. സിവിലിയന്‍മാരെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നതും അപലപിക്കുന്നതായും ഗസ മീഡിയ ഓഫീസ് വ്യക്തമാക്കി. ഇസ്രഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണ്ണമായും പാലിക്കാനും ലംഘനങ്ങള്‍ അവസാനിപ്പിക്കാനും അവരെ സമ്മര്‍ദ്ദത്തിലാക്കാന്‍ മധ്യസ്ഥര്‍ ഇടപെടണമെന്നും ഗസ മീഡിയ ഓഫീസ് ആവശ്യപ്പെട്ടു.

ഗാസയ്‌ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണികള്‍ വീണ്ടും ഉയരുനന്നതിനിടെയാണ് മീഡിയ ഓഫീസിന്റെ പ്രസ്താവന. ഗസയില്‍ നിന്നും വരുന്ന പട്ടങ്ങള്‍ യുദ്ധായുധങ്ങളായി കണക്കാക്കുമെന്നും അതിനെതിരെ ആക്രമണം ശക്തമാക്കുമെന്നും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഗാസയില്‍ നിന്ന് ഇസ്രായേലി പ്രദേശങ്ങളിലേക്ക് പട്ടങ്ങള്‍ എത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതകങ്ങള്‍ ശക്തമാക്കുമെന്നും താമസസ്ഥലങ്ങള്‍ ഒഴിപ്പിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും ഞായറാഴ്ച ഭീഷണിപ്പെടുത്തി.

പട്ടങ്ങള്‍ വിടുന്നത് തുടര്‍ന്നാല്‍ സൈനിക നടപടികള്‍ ശക്തമാക്കുമെന്ന് നെതന്യാഹു പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രഈലിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒമ്പത് പട്ടങ്ങള്‍ കണ്ടെത്തി. വന്ന പട്ടങ്ങളില്‍ ഒന്ന് തങ്ങള്‍ വെടിവെച്ചിട്ടുവെന്നും ഇസ്രഈലിന്റെ പ്രതികരണം പരിശോധിക്കാനുള്ള ഹമാസിന്റെ പദ്ധതിയാണിതെന്നും നെതന്യാഹു ആരോപിച്ചിരുന്നു.

Content Highlight: Gaza Media Office: Israel has killed 21,500 children, targeted 1,244 mosques since October 2023




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related