25
August, 2026

A News 365Times Venture

25
Tuesday
August, 2026

A News 365Times Venture

പരസ്പര വിമര്‍ശനങ്ങളില്ല; മഹായുതി സഖ്യകക്ഷികള്‍ ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടും- ബി.ജെ.പി

Date:

പരസ്പര വിമര്‍ശനങ്ങളില്ല; മഹായുതി സഖ്യകക്ഷികള്‍ ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടും: ബി.ജെ.പി

മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിലെ ഘടകകക്ഷികള്‍ പരസ്പരം വിമര്‍ശനാത്മകമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും റവന്യൂ മന്ത്രിയുമായ ചന്ദ്രശേഖര്‍ ബവന്‍കുലെ.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മഹായുതി ഒത്തൊരുമയോടെ നില്‍ക്കുമെന്നും ബവന്‍കുലെ പറഞ്ഞു. മഹായുതി ഫോര്‍മുല എല്ലാ സഖ്യകകഷികള്‍ക്കും നിര്‍ബന്ധമായിരിക്കുമെന്നും പരസ്പരം വിമര്‍ശനാത്മമക പരാമര്‍ശങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളുമായ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ബി.ജെ.പി ശിവസേന, എന്‍.സി.പി എന്നിവയാണ് മഹായുധി സര്‍ക്കാരിലെ പ്രധാന കക്ഷികള്‍. ബി.ജെ.പി നേതാക്കള്‍ മറ്റ് നേതാക്കള്‍ക്കെതിരെ മോശം ഭാഷ ഉപയോഗിക്കുന്ന ഓഡിയോക്ലിപ്പുകള്‍ സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബവന്‍കുലെയുടെ പ്രഖ്യാപനം.

നേതാക്കള്‍ക്കിടയിലോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലോ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളും പരസ്യമായ പ്രസ്താവനകളും സഖ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുകയും പ്രതിപക്ഷത്തിന് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ അവസരം നല്‍കുകയും ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പരസ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

സഖ്യത്തിന്റെ ഒത്തൊരുമ നിലനിര്‍ത്തുന്നതിനും സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യാതൊരു തടസവുമില്ലാതെ പൂര്‍ത്തിയാക്കുന്നതിനും മുന്നണിയിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: No mutual criticism; Mahayuti allies will face the election together: BJP.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എച്ച് വണ്‍ ബി വിസക്ക് ഒരു ലക്ഷം ഡോളറിന് മുകളില്‍ സ്ഥിരം ഫീസ് ഈടാക്കാന്‍ യു.എസ് നീക്കം

വാഷിങ്ടണ്‍: യു.എസില്‍ എച്ച് വണ്‍ ബി വിസയ്ക്ക് ഒരു ലക്ഷം ഡോളറിന്...