30
August, 2026

A News 365Times Venture

30
Sunday
August, 2026

A News 365Times Venture

വിദേശത്ത് പോയി നല്ല വാക്ക് പറയും, സ്വന്തം രാജ്യത്ത് മൗനം പാലിക്കും- മോഹൻ ഭാഗവതിന്റെ അമേരിക്കയിലെ പ്രസ്താവനക്കെതിരെ കപിൽ സിബൽ

Date:



India


വിദേശത്ത് പോയി നല്ല വാക്ക് പറയും, സ്വന്തം രാജ്യത്ത് മൗനം പാലിക്കും: മോഹൻ ഭാഗവതിന്റെ അമേരിക്കയിലെ പ്രസ്താവനക്കെതിരെ കപിൽ സിബൽ

ന്യൂദല്‍ഹി: ന്യൂയോർക്കിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ ‘നാനാത്വത്തിൽ ഏകത്വം’ പരാമർശത്തെ പരിഹസിച്ച് രാജ്യസഭാ എം.പി കപിൽ സിബൽ. വിദേശത്ത് പോയി ഉപദേശങ്ങൾ നൽകുന്നതിനേക്കാൾ പ്രവർത്തിയിലാണ് കാര്യമെന്നും സ്വന്തം രാജ്യത്ത് ഇത്തരം കാര്യങ്ങളിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ എക്സ് അക്കൗണ്ടിലൂടെയായിരുന്നു സിബലിന്റെ പ്രതികരണം.

അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ് സംഘടിപ്പിച്ച ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു മോഹൻ ഭഗവതിന്റെ പരാമർശം.

‘മുസ്‌ലീങ്ങളെ ഇന്ത്യയിൽ നിന്നും പുറത്താക്കണം എന്ന് ഒരു ഹിന്ദു ചിന്തിക്കുന്നുണ്ടെങ്കിൽ അയാൾ ഹിന്ദുവല്ല. വൈവിധ്യം നമ്മുടെ സ്വതസിദ്ധമായ ഐക്യത്തിന്റെ അലങ്കാരമാണ്. അത് സംരക്ഷിക്കപ്പെടണം,’ ലോകത്ത് വേറെവിടെയും സംരക്ഷണം ലഭിക്കാത്തവർക്ക് സുരക്ഷ ഒരുക്കിയ പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്നും, എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകളും ഇന്ത്യയിൽ ഒത്തൊരുമയോടെ കഴിയുന്നു എന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യക്കാരുടെ ഡി.എൻ.എയുടെ ഭാഗമാണെന്നും അത് ആഘോഷിക്കപ്പെടേണ്ടതാണെന്നും ഭഗവത് പറഞ്ഞു. വിദേശരാജ്യങ്ങളിൽ ‘ബഹുസ്വരത’ എന്ന് വിളിക്കുന്നതിനെ ഇന്ത്യയിൽ ‘നാനാത്വത്തിൽ ഏകത്വം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഓരോ രാജ്യത്തിനും ഒരു ലക്ഷ്യമുണ്ടെന്ന സ്വാമി വിവേകാനന്ദന്റെ സന്ദേശം ഓർമിപ്പിച്ച അദ്ദേഹം, ലോകത്തെ ഐക്യത്തിന്റെ സന്ദേശം മനസിലാക്കിക്കുക എന്നതാണ് ഇന്ത്യയുടെ ചുമതലയെന്നും ഭാഗവത് കൂട്ടിച്ചേർത്തു.

ഈ വാദങ്ങളെ പൂർണമായി തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു കപിലിന്റെ പ്രതികരണം.
‘ന്യൂയോർക്കിൽ ഭഗവത് പറയുന്നു: വൈവിധ്യം നമ്മുടെ ഐക്യത്തിന്റെ അലങ്കാരമാണ്, അത് സംരക്ഷിക്കപ്പെടണം. വിദേശത്ത് വലിയ തത്ത്വചിന്തകളും വിജ്ഞാനവും പറയുക, സ്വന്തം നാട്ടിൽ മൗനം പാലിക്കുക. വെറും വാക്കുകൾക്ക് ഒരു വിലയുമില്ല, ചെയ്യുന്ന പ്രവർത്തികളാണ് സംസാരിക്കേണ്ടത്,’ എന്ന് സിബൽ തൻ്റെ എക്സ് പോസ്റ്റിൽ കുറിച്ചു.

Content Highlight: Preaches abroad, silent at home: Kapil Sibal targets Mohan Bhagwat’s U.S. remarks




കെ.എസ് ഷാബിന



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related