30
August, 2026

A News 365Times Venture

30
Sunday
August, 2026

A News 365Times Venture

കൊലയാളി എന്റെ മകൾക്ക് സമ്മാനം നൽകേണ്ട; ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിൽ പ്രതിഷേധിച്ച് രക്ഷിതാവ്

Date:

കൊലയാളി എന്റെ മകൾക്ക് സമ്മാനം നൽകേണ്ട; ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിൽ പ്രതിഷേധിച്ച് രക്ഷിതാവ്

കോഴിക്കോട്: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനിൽ നിന്നും മകൾ സമ്മാനം സ്വീകരിക്കുന്നതിൽ വിസമ്മതിച്ച് രക്ഷിതാവ്. കോഴിക്കോട് നടന്ന നീന്തൽ മത്സരച്ചടങ്ങിലാണ് പ്രതിഷേധാത്മകമായ സംഭവം നടന്നത്.

നീന്തൽ മത്സരത്തിൽ സമ്മാനം നേടിയ കുട്ടിയുടെ രക്ഷിതാവാണ് കുട്ടിയെ ശ്രീറാമിൽ നിന്നും സമ്മാനം വാങ്ങാൻ അനുവദിക്കാതിരുന്നത്. വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിൽ ശക്തമായി പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കളക്ടർ കുട്ടിക്ക് സമ്മാനം കൈമാറി.

കൊലയാളി ശ്രീറാം വെങ്കിട്ടരാമൻ എന്റെ മകൾക്ക് സമ്മാനം നൽകേണ്ട എന്ന് കുട്ടിയുടെ അച്ഛൻ ഉറക്കെ വിളിച്ചു പറഞ്ഞാണ് പ്രതിഷേധം അറിയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. രക്ഷിതാവിന്റെ എതിർപ്പും പ്രതിഷേധവും ശക്തമായതോടെ സമ്മാനദാനത്തിൽ നിന്നും വെങ്കിട്ടരാമൻ പിന്മാറുകയായിരുന്നു. തുടർന്ന് അസിസ്റ്റന്റ് കളക്ടർ വിജയികളായ കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റുകളും കൈമാറുകയായിരുന്നു.

കുട്ടികളുടെ നീന്തൽ മത്സരത്തിന് പുറമെ ട്രയാത്ത്‌ലോൺ മത്സരവും ഇവിടെ നടന്നിരുന്നു. ഇതിൽ മത്സരാർഥിയായി പങ്കെടുക്കാനാണ് ശ്രീറാം വെങ്കിട്ടരാമൻ എത്തിയത്. ഇതിനിടെ മത്സരവിജയികളായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യാൻ സംഘാടകർ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.

Content Highlight:A murderer shouldn’t give a prize to my daughter”: Parent protests Sriram Venkitaraman presenting award




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related