2
September, 2026

A News 365Times Venture

2
Wednesday
September, 2026

A News 365Times Venture

എസ്.എഫ്.ഐ മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം; വിദ്യാര്‍ത്ഥിനിയ്ക്ക് ഗുരുതര പരിക്ക്

Date:

തിരുവനന്തപുരം: ദേശീയ കായിക ദിനത്തിന്റെ ഭാഗമായി കേരള സര്‍വകലാശാലയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസിന്റെ ക്രൂരമര്‍ദനം.

മാര്‍ച്ചില്‍ പങ്കെടുത്ത പെണ്‍കുട്ടികളെയടക്കം പുരുഷ പൊലീസുകാര്‍ അതിക്രൂരമായി മര്‍ദിച്ചതായി റിപ്പോര്‍ട്ട്.

സംഘര്‍ഷത്തിനിടെ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദിന് തലയ്ക്ക് അടിയേറ്റു. നിരവധി പ്രവര്‍ത്തകര്‍ക്ക് പൊലീസ് നടപടിയില്‍ പരിക്കേറ്റതായും നേതാക്കള്‍ പറഞ്ഞു.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്ണവി ഷാജിയുടെ കണ്ണിന് താഴെയും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ച്ച് ബാരിക്കേഡിന് സമീപം എത്തിയ ഉടനെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും തുടര്‍ന്ന് ലാത്തി വീശുകയും ചെയ്തതായി നേതാക്കള്‍ പറഞ്ഞു.

മാര്‍ച്ചിനിടെ പൊലീസ് നടത്തിയ നടപടിക്കെതിരെ എസ്.എഫ്.ഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പുരുഷ പൊലീസുകാര്‍ മര്‍ദിച്ചത് അംഗീകരിക്കാനാകില്ലെന്ന് സംഘടനാ നേതൃത്വം വ്യക്തമാക്കി.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് എസ്.എഫ്.ഐ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു. പൊലീസ് നടപടിക്കെതിരെ ശക്തമായ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

Content Highlights: Police violence against SFI march; female student seriously injured.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related