11
September, 2026

A News 365Times Venture

11
Friday
September, 2026

A News 365Times Venture

വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം വേണ്ട; കേന്ദ്ര നിര്‍ദേശത്തിന് വിരുദ്ധമായി കര്‍ണാടക സര്‍ക്കാരിന്റെ പുതിയ ഉത്തരവ്

Date:

ബെംഗളൂരു: സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന ഉത്തരവുമായി കര്‍ണാടക സര്‍ക്കാര്‍. പരിപാടികളുടെ സമയ ദൈര്‍ഘ്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവിറക്കിയതെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം.

എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കണമെന്ന നിര്‍ദേശം തള്ളിയാണ് കര്‍ണാടക സര്‍ക്കാറിന്റെ പുതിയ ഉത്തരവ്.

1937ല്‍ കോണ്‍ഗ്രസ് സ്വീകരിച്ച ചരിത്രപരമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ഖണ്ഡികകള്‍ മാത്രം ഉള്‍പ്പെടുത്താനുള്ള തീരുമാനമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയ ഭരണഘടനാ പദവികളിലുള്ളവര്‍ നേരിട്ട് പങ്കെടുക്കുന്ന ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളടങ്ങിയ പൂര്‍ണരൂപം തന്നെ ആലപിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വന്ദേമാതരത്തിന് ദേശീയ ഗാനമായ ജനഗണമനയ്ക്ക് സമാനമായ നിയമപരമായ സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.

ഇതനുസരിച്ച് സംസ്ഥാനങ്ങളിലെ ഔദ്യോഗിക പരിപാടികളിലും ചടങ്ങുകളിലും വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കുകയോ പ്ലേ ചെയ്യുകയോ വേണമെന്നാണ് നിര്‍ദേശം.

വന്ദേമാതരം ആലപിക്കുന്ന സമയത്ത് ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും കേന്ദ്ര നിര്‍ദേശത്തിലുണ്ട്.

ഒരേ ചടങ്ങില്‍ വന്ദേമാതരവും ജനഗണമനയും ആലപിക്കുന്നുണ്ടെങ്കില്‍ ആദ്യം വന്ദേമാതരവും തുടര്‍ന്ന് ജനഗണമനയും ആലപിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Content Highlights: No need for the full version of Vande Mataram; Karnataka government issues new order contrary to Central directive.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related