ന്യൂദല്‍ഹി: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ആവശ്യപ്പെട്ടും സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം നിലവില്‍ വന്നാലേ മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയൂവെന്ന് ചൂണ്ടിക്കാട്ടിയും ബ്രിക്സ് രാജ്യങ്ങളുടെ സംയുക്ത പ്രമേയം. ഫലസ്തീന് മേഖലകളില്‍ ഇസ്രഈല്‍ നടത്തുന്ന അധിനിവേശത്തെയും സാധാരണക്കാരെയും ആശുപത്രികളെയും അടക്കം ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളെയും ബ്രിക്സ് ഉച്ചകോടി അപലപിച്ചു. ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന് രാഷ്ട്രത്തിന് പൂര്‍ണ അംഗത്വം ലഭിക്കുന്നതിനുള്ള പിന്തുണ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും അറബ് പീസ് ഇനിഷ്യേറ്റീവിനും അനുസരിച്ച് ദ്വിരാഷ്ട്ര പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രതിബന്ധത ബ്രിക്സ് കൂട്ടായ്മ പ്രകടിപ്പിക്കുന്നുവെന്നും […]
Source link
ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കണം; ഇസ്രഈല്‍ അധിനിവേശത്തെയും ആക്രമണങ്ങളെയും അപലപിച്ച് ബ്രിക്സ് പ്രമേയം
Date:




