14
September, 2026

A News 365Times Venture

14
Monday
September, 2026

A News 365Times Venture

എന്നാല്‍ അവര്‍ ഒരു കപ്പലെങ്കിലും അടുപ്പിക്കട്ടെ; ഹോര്‍മുസ് യു.എസ് നിയന്ത്രണത്തിലെന്ന ട്രംപിന്റെ വാദം തള്ളി ഐ.ആര്‍.ജി.സി

Date:

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം യു.എസിനാണെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി). ഹോര്‍മുസിലേക്ക് അടുക്കുന്ന യു.എസ് കപ്പലുകള്‍ക്ക് ഇറാന്‍ സേനയില്‍ നിന്ന് തിരിച്ചടി നേരിടേണ്ടിവരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയതായി അനഡോലു റിപ്പോര്‍ട്ട് ചെയ്തു.

‘അങ്ങനെയെങ്കില്‍, നിങ്ങളുടെ ഏതെങ്കിലും ഒരു യുദ്ധക്കപ്പല്‍ 100 കിലോമീറ്റര്‍ പരിധിക്കുള്ളിലേക്ക് കൊണ്ടുവരൂ,’ എന്ന് ട്രംപിന്റെ അവകാശവാദത്തെ പരാമര്‍ശിച്ചുകൊണ്ട് ഐ.ആര്‍.ജി.സി നാവിക സേനയുടെ രാഷ്ട്രീയകാര്യ പ്രതിനിധി കേണല്‍ അലി മുഹമ്മദി പറഞ്ഞു. അടുത്തുവന്നാല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് യു.എസ് സേനയ്ക്ക് അറിയാം. സമീപ ദിവസങ്ങളില്‍ സമാനമായ ഒരു സംഭവം നടന്നിട്ടുണ്ടെന്നും മുഹമ്മദി അവകാശപ്പെട്ടു.

പ്രധാനപ്പെട്ട വിദേശ സൈനിക വിഭാഗങ്ങള്‍ മാസങ്ങളായി ഗള്‍ഫ് ഓഫ് ഒമാന് പുറത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലോ അല്ലെങ്കില്‍ ഗള്‍ഫ് ഓഫ് ഒമാനിലോ നിലവില്‍ യു.എസ് സൈനികരോ സൈനിക ഉപകരണങ്ങളോ ഇല്ലെന്നും ഐ.ആര്‍.ജി.സി രാഷ്ട്രീയകാര്യ പ്രതിനിധി അവകാശപ്പെട്ടു.

ഹോര്‍മുസ് കടലിടുക്ക്, ഗള്‍ഫ് ഓഫ് ഒമാന്‍ എന്നിവിടങ്ങളില്‍ ഐ.ആര്‍.ജി.സി നേവിക്ക് പൂര്‍ണമായ നിരീക്ഷണ സംവിധാനമുണ്ട്. കുവൈറ്റില്‍ നിന്നും ബഹ്റൈനില്‍ നിന്നും വരുന്ന കപ്പലുകള്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇറാന്‍ ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ ലംഘിച്ചാല്‍ അവയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കപ്പെട്ടുവെന്നും മുഹമ്മദി അവകാശപ്പെട്ടു. ഇറാന്റെ നിയമങ്ങള്‍ ലംഘിച്ചതായി കരുതപ്പെടുന്ന യു.എസ് താവളങ്ങള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും മറ്റ് കപ്പലുകള്‍ക്കുമെതിരെ സൈന്യം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

ഹോര്‍മുസില്‍ യു.എസ് നിയന്ത്രണം നേടിയതായി ട്രംപ് അടുത്തിടെ പല തവണ അവകാശപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്താലാണ് ഐ.ആര്‍.ജി.ലിയുടെ പ്രതികരണം.

ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഈ മാസം തുടക്കത്തിലും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്കിനെ ട്രംപ് കടലിടുക്കിന്റെ പേര് ട്രംപ് കടലിടുക്ക് എന്നാക്കി മാറ്റുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഹോര്‍മുസ് യു.എസിന്റെ ഏറ്റവും പുതിയ ടെറിട്ടറി ആണെന്ന അവകാശ വാദവും ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ നടത്തിയിരുന്നു.

ഹോര്‍മുസ് കടലിടുക്കിന് സമീപം ഖെഷം ദ്വീപിന്റെ തീരത്തുള്ള ഒരു ഇറാനിയന്‍ കപ്പലിന് നേര്‍ക്ക് ഇന്ന് (സെപ്തംബര്‍ 13, ഞായര്‍) മിസൈല്‍ ആക്രമണം നടന്നിരുന്നു. യു.എസാണ് ആക്രമിച്ചതെന്ന് ഇറാന്‍ അധികൃതര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു ഇറാനിയന്‍ വാണിജ്യ കപ്പലിനു നേര്‍ക്കായിരുന്നു ആക്രമണം. സ്വയം നിയന്ത്രിത അണ്ടര്‍വാട്ടര്‍ മിസൈലാണ് കപ്പലില്‍ പതിച്ചത്.

ഈ ആക്രമണത്തില്‍ ഒരു സാധാരണ പൗരന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഖെഷ്ം ദ്വീപ് ഗവര്‍ണര്‍ ഹൊസൈന്‍ അമീര്‍ ടെയ്മൂരി പറഞ്ഞു. ‘അമേരിക്കന്‍-സയണിസ്റ്റ് ശത്രു’ തൊടുത്തുവിട്ട ഒരു മിസൈലാണ് ചരക്ക് കപ്പലില്‍ പതിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അമീര്‍ ടെയ്മൂരി പറഞ്ഞു.

കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം ആക്രമണത്തെക്കുറിച്ചുള്ള വിശദാംശങ്ങളും കൊല്ലപ്പെട്ടയാളുടെയും പരിക്കേറ്റവരുടെയും വിവരങ്ങളും പരസ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Iran’s Revolutionary Guards reject Trump’s claim of US control over Strait of Hormuz

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഭൂതകാലം മറക്കാം; ഭാവിയിലേക്ക് നോക്കാന്‍ യു.എ.ഇയുമായി ധാരണയിലെത്തിയതായി ഇറാന്‍ പ്രസിഡന്റ്

ന്യൂദല്‍ഹി: ഭൂതകാലം മറന്ന് ഭാവിയിലേക്ക് ഉറ്റുനോക്കാന്‍ യു.എ.ഇയുമായുള്ള കൂടിക്കാഴ്ചയില്‍ ധാരണയിലെത്തിയതായി ഇറാന്‍...