14
September, 2026

A News 365Times Venture

14
Monday
September, 2026

A News 365Times Venture

‘സമീപ ഭാവിയില്‍ തന്നെ നമ്മളെല്ലാം മരിക്കാന്‍ സാധ്യത’; എ.ഐ കമ്പനി ജീവനക്കാര്‍ക്ക് ആശങ്കകളുണ്ടെന്ന് ആന്ത്രോപിക് മുന്‍ ഗവേഷകന്‍

Date:

ന്യൂയോര്‍ക്ക്: എ.ഐ കമ്പനികളില്‍ തൊഴിലെടുക്കുന്നവര്‍ ആ സാങ്കേതികവിദ്യയുടെ പുരോഗതിയുടെ വേഗത്തെക്കുറിച്ചും അത് മനുഷ്യരാശിക്ക് വരുത്തിവെച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഭയപ്പെടുന്നുണ്ടെന്ന് ആന്ത്രോപിക് മുന്‍ ഗവേഷകന്‍ ജേക്കബ് കോക്‌സണ്‍. ബി.ബി.സിക്ക് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു കോക്‌സന്റെ പ്രതികരണം.

‘നിലവിലെ വേഗതയില്‍ പുരോഗതി തുടരുകയാണെങ്കില്‍, സമീപ ഭാവിയില്‍ തന്നെ നമ്മളെല്ലാം മരിക്കാനുള്ള വലിയ സാധ്യതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ കോക്‌സണ്‍ ബി.ബി.സി അഭിമുഖത്തില്‍ പറഞ്ഞു. ക്ലോഡ് എ.ഐ പ്ലാറ്റ്‌ഫോമിന്റെ നിര്‍മാതാക്കളായ ആന്ത്രോപിക്കില്‍ നിന്നുള്ള രാജിക്ക് ശേഷം കോക്‌സണ്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പുകള്‍ വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം.

എ.ഐ മനുഷ്യരെയാകെ കൊല്ലാമെന്ന ആശങ്ക തന്റെ സമൂഹ മാധ്യമ പോസ്റ്റില്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. സ്വയം മെച്ചപ്പെടുത്തുന്ന ആര്‍ട്ടിഫിഷ്യല്‍ സൂപ്പര്‍ ഇന്റലിജന്‍സിലേക്ക് പോകാന്‍ എ.ഐ കമ്പനികള്‍ മത്സരിക്കുകയാണെന്നും അതിന്റെ അപകട സാധ്യതകള്‍ അവര്‍ പരിഗണിക്കുന്നില്ലെന്നും രാജിക്ക് പിന്നാലെ കോക്സണ്‍ അഭിപ്രായപ്പെുട്ടിരുന്നു.

അതേസമയം, എ.ഐ ഗവേഷണങ്ങളുടെ വേഗത കുറയ്ക്കാനുള്ള നിര്‍ദേശം താന്‍ സ്വാഗതം ചെയ്യുന്നതായി ബി.ബി.സിയുമായുള്ള അഭിമുഖത്തില്‍ കോക്‌സണ്‍ വ്യക്തമാക്കി. ഗവേഷണങ്ങളുടെ വേഗത കുറക്കണമെന്ന് ആന്ത്രോപിക് ചെയര്‍മാന്‍ ഡാരിയോ അമോഡി ഇന്നലെ (സെപ്തംബര്‍ 12, ശനി) അഭിപ്രായപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് കോക്‌സണ്‍ ഈ കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര തലത്തിലുള്ള ഒരു മത്സരം ഒഴിവാക്കാന്‍ ചൈനയുമായി ഏകോപിപ്പിച്ചുകൊണ്ട് വേണം ഇത് നടപ്പിലാക്കേണ്ടത് എന്നും കോക്‌സണ്‍ പറഞ്ഞു.

‘ഈ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ എ.ഐ ഗവേഷണങ്ങളെ നിയന്ത്രിക്കാന്‍ ആവശ്യപ്പെടുന്നത് വളരെ ഗൗരവത്തോടെയാണ്. ഒരു മത്സരത്തില്‍ കുടുങ്ങിപ്പോയതായി അവര്‍ക്ക് തോന്നുന്നു. ആ മത്സരത്തിന്റെ ഫലങ്ങളെക്കുറിച്ച് അവര്‍ ഭയപ്പെടുന്നു,’ ഗവേഷകന്‍ പറഞ്ഞു.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ എ.ഐ കാരണമുള്ള വലിയ അപകടങ്ങള്‍ സംഭവിച്ചേക്കാമെന്ന് തന്റെ സഹപ്രവര്‍ത്തകര്‍ ഭയപ്പെടുന്നതായും കോക്സണ്‍ ചൂണ്ടിക്കാട്ടി. എ.ഐ ഗവേഷകര്‍ തങ്ങളുടെ ജോലിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. എ.ഐയുടെ പെട്ടെന്നുള്ള പുരോഗതി കാരണമുള്ള അസ്ഥിരതയെ ഭയന്ന് എവിടെയെങ്കിലും ഭൂമി വാങ്ങുന്നതിനെക്കുറിച്ച് അവര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ഒമ്പതിനായിരുന്നു ആന്ത്രോപികില്‍ നിന്ന് കോക്‌സണ്‍ രാജിവച്ചത്. ആന്ത്രോപിക്കിന് മുമ്പ് ഓപണ്‍ എ.ഐയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. തന്റെ രാജിയെക്കുറിച്ചും എ.ഐയെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ചുമുള്ള കുറിപ്പ് രാജിക്ക് പിന്നാലെ അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഈ കുറിപ്പിലാണ് എ.ഐ മനുഷ്യരാശിയെ ഇല്ലാതാക്കുമോ എന്നതടക്കമുള്ള ആശങ്കകള്‍ അദ്ദേഹം ഉന്നയിച്ചത്.

‘ഞാന്‍ ഇന്ന് ആന്ത്രോപിക്കില്‍ നിന്ന് രാജിവെച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓപ്പണ്‍ എ.ഐ, ആന്ത്രോപിക് എന്നീ കമ്പനികളില്‍ പ്രീ-ട്രെയിനിങ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഞാന്‍. ഈ രണ്ട് കമ്പനികളും ഉത്തരവാദിത്തത്തോടെയല്ല പ്രവര്‍ത്തിക്കുന്നത്. സ്വയം മെച്ചപ്പെടുത്താന്‍ ശേഷിയുള്ള സൂപ്പര്‍ ഇന്റലിജന്‍സ് വികസിപ്പിക്കാനുള്ള മത്സരത്തില്‍ ഏര്‍പ്പെട്ട് അവര്‍ നമ്മുടെ ജീവന്‍ വെച്ചാണ് പന്തയം വെക്കുന്നത്,’ കോക്‌സന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.

‘ഈ സാങ്കേതികവിദ്യയുടെ ശക്തി കുറച്ചുകാണരുത്. എന്തും ഹാക്ക് ചെയ്യാനും ഒറ്റരാത്രികൊണ്ട് ഏത് മേഖലയിലും വിപ്ലവം സൃഷ്ടിക്കാനും യഥാര്‍ത്ഥ ശക്തിയും വിഭവങ്ങളും സ്വന്തമാക്കാനും കഴിയുന്ന അമാനുഷിക സംവിധാനങ്ങളായിരിക്കും ഇവ. ഈ ഓരോ മേഖലകളിലെയും പുരോഗതി ഞങ്ങള്‍ എല്ലാവരും കണ്ടു, പുരോഗതി മന്ദഗതിയിലല്ല.

Content Highlight: AI staff ‘genuinely frightened’ for humanity’s future: ex-Anthropic researcher

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഭൂതകാലം മറക്കാം; ഭാവിയിലേക്ക് നോക്കാന്‍ യു.എ.ഇയുമായി ധാരണയിലെത്തിയതായി ഇറാന്‍ പ്രസിഡന്റ്

ന്യൂദല്‍ഹി: ഭൂതകാലം മറന്ന് ഭാവിയിലേക്ക് ഉറ്റുനോക്കാന്‍ യു.എ.ഇയുമായുള്ള കൂടിക്കാഴ്ചയില്‍ ധാരണയിലെത്തിയതായി ഇറാന്‍...