15
September, 2026

A News 365Times Venture

15
Tuesday
September, 2026

A News 365Times Venture

റിപ്പോര്‍ട്ടില്‍ തനിക്കെതിരെയും വിമര്‍ശനം; സ്വയം തിരുത്തി മുന്നോട്ടു പോകും: എം.വി ഗോവിന്ദന്‍

Date:

കോഴിക്കോട്: വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷം തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തയ്യാറാക്കിയ റിവ്യൂ റിപ്പോര്‍ട്ടില്‍ വിമര്‍ശനങ്ങളും സ്വയവിമര്‍ശനങ്ങളും ഉണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സി.പി.ഐ.എം വിപുലീകൃത യോഗത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിവിധ ജില്ലകളെ പ്രതീകരിച്ച് 19 സഖാക്കള്‍ ഇതിനകം തന്നെ ചര്‍ച്ചയില്‍ പങ്കെടുത്തു കഴിഞ്ഞു. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ എട്ടുമണിയോടുകൂടി ഇന്നത്തെ ചര്‍ച്ച അവസാനിക്കും. ഇന്ന് രാത്രി സംസ്ഥാന സെക്രട്ടറിയറ്റ് ചേര്‍ന്ന് നാളെ രാവിലെ ഇതുമായിട്ട് ബന്ധപ്പെട്ട് അവസാന രൂപം നല്‍കാന്‍ പാര്‍ട്ടി സെക്രട്ടറിയറ്റും പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കന്മാരും പി.ബി മെമ്പര്‍മാര്‍ ഉള്‍പ്പെടെ ചേര്‍ന്നുകൊണ്ട് തീരുമാനിക്കും,’ എം.വി ഗോവിന്ദന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് റിവ്യൂവുമായിട്ട് ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തയ്യാറാക്കിയ റിവ്യൂ റിപ്പോര്‍ട്ടില്‍ വിമര്‍ശനങ്ങളും സ്വയവിമര്‍ശനങ്ങളും ഉണ്ട് എന്ന കാര്യം ഇന്നലെ തന്നെ താന്‍ ചൂണ്ടിക്കാണിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘കണ്ടെത്തിയ ദൗര്‍ബല്യങ്ങളും നേരത്തെ പറഞ്ഞതുപോലെ സ്വയം വിമര്‍ശനപരമായിട്ട് അംഗീകരിച്ച കാര്യങ്ങളും എല്ലാം കൃത്യമായിട്ട് ഒരു തിരുത്തല്‍ പ്രക്രിയക്ക് വിധേയപ്പെടുത്തി എങ്ങനെ പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റ പാര്‍ട്ടിയാക്കി മുമ്പോട്ടേക്ക് നയിക്കാം എന്നുള്ള കാര്യമാണ് പ്രധാനമായിട്ടും വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കുള്ള ഉത്തരവാദിത്തം. കേരളത്തിന്റെ പുതിയ സാഹചര്യങ്ങള്‍ മനസ്സിലാക്കി ഇടപെടേണ്ടതിന്റെ കാര്യം ചര്‍ച്ചക്കിടയില്‍ സഖാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.

മാധ്യമ രംഗത്ത് വലതുപക്ഷ ശക്തികളും വര്‍ഗീയ ശക്തികളും നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങളെ മറികടന്ന് മതനിരപേക്ഷ ഉള്ളടക്കത്തോടെ ഒരു ജനാധിപത്യ കേരളത്തെ രൂപപ്പെടുത്തുക എന്നുള്ളതും ഈ യോഗത്തിന്റെ ഒരു ഉന്നമായിട്ട് ഞങ്ങള്‍ കാണുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

‘ഇതിനുവേണ്ടി നടത്തുന്ന ശ്രമങ്ങളെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഒരു പ്രതിരോധം തീര്‍ക്കാന്‍ വേണ്ടിയിട്ടാണ് ചിലര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ചര്‍ച്ചകളില്‍ വിമര്‍ശനങ്ങള്‍ ഉണ്ട് എന്നാണ് വലിയ അത്ഭുതം പോലെ ചില വാര്‍ത്തകള്‍, വാര്‍ത്താ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത.് ഞങ്ങള്‍ ഇതിന്റെ ആമുഖം തന്നെ പറയുന്നത് ചര്‍ച്ചയും അതുപോലെ സ്വയംവിമര്‍ശനവും ഉണ്ടാവണമെന്നാണ്. എന്ന് പറഞ്ഞാല്‍ വിമര്‍ശനവും സ്വയംവിമര്‍ശനവും എല്ലാം ചേര്‍ന്നുകൊണ്ടുപോണം ഈ രേഖയെ സമീപിക്കാന്‍ എന്ന് ആമുഖമായിട്ട് പറയുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം.

എന്നിട്ട് ഇവിടെ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നുണ്ട്. ചര്‍ച്ചകള്‍ വന്നു എന്നൊക്കെയാണ് വലിയ അപവാദം പോലെ പ്രചരിപ്പിക്കുന്നത.് സംഘടനാപരമായ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ ഇതിന്റെ ഭാഗമായിട്ട് സഖാക്കള്‍ ഡെലിഗേഷന്റെ ഭാഗമായിട്ട് ഉന്നയിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ അതേപോലെ പൂര്‍ണമായ ആയിട്ട് ഉള്‍ക്കൊണ്ട് നടപ്പിലാക്കുന്ന കേരള സംസ്ഥാന ഗവണ്‍മെന്റിന്റെ സമീപനം ഇവക്കെതിരായി നല്ല രീതിയിലുള്ള പ്രതിരോധം ഉയര്‍ത്തികൊണ്ടുവരുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ സഖാക്കള്‍ ഉന്നയിച്ചിട്ടുണ്ട്,ട അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തികൊണ്ടുള്ള ശക്തമായ പോരാട്ടങ്ങള്‍ പ്രക്ഷോഭങ്ങള്‍ വളര്‍ത്തികൊണ്ടു വേണമെന്നും സഖാക്കള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.

കേന്ദ്ര ഏജന്‍സികള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തണം എന്നുള്ള കാര്യവും ചര്‍ച്ചയുടെ ഭാഗമായിട്ട് ജില്ലാ ഡെലിഗേഷനുകള്‍ ഉയര്‍ത്തി. വളരെ ഊന്നലോടു കൂടിയാണ് സഖാക്കള്‍ ഇവിടെ ഉന്നയിച്ചിട്ടുണ്ട്.

ജനങ്ങളുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും വര്‍ഗീയവല്‍ക്കരിക്കുന്നതിനുള്ള ഇടപെടലുകളാണ് നടന്നുവരുന്നത്. വലതുപക്ഷ വല്‍ക്കരണവും അതിന്റെ ലളിതവല്‍ക്കരണവും ഫലപ്രദമായി പ്രതിരോധിക്കുക എന്നുള്ളതും നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഉന്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Report contains criticism against me too; I will correct myself and move forward: M.V. Govindan

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘സര്‍ നിങ്ങള്‍ പറയുന്നതെല്ലാം ചെയ്യാം’; എസ്.ഐ.ആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കപില്‍ സിബല്‍

കൊച്ചി: വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന...