15
September, 2026

A News 365Times Venture

15
Tuesday
September, 2026

A News 365Times Venture

ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഇനി നാല് ഘട്ടം; കടുത്ത നിയന്ത്രണങ്ങളുമായി ഗതാഗത വകുപ്പ്

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള പരിശോധനാ രീതി കൂടുതല്‍ കടുപ്പിച്ച് ഗതാഗത വകുപ്പ്. റോഡപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷിതമായ ഡ്രൈവിങ് സംസ്‌കാരം വളര്‍ത്തിയെടുക്കാനുമാണ് ലൈസന്‍സ് നല്‍കുന്ന പ്രക്രിയ നാല് ഘട്ടങ്ങളാക്കി മാറ്റുന്നതെന്ന് റിപ്പോര്‍ട്ട്.

ലേണേഴ്‌സ് ടെസ്റ്റും ട്രാക്ക് പരീക്ഷയും റോഡ് ഡ്രൈവിങ്ങും പാസാകുന്നതിനൊപ്പം റോഡിലെ അടിയന്തര സാഹചര്യങ്ങള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള കഴിവ് അളക്കുന്ന ഹസാര്‍ഡ് പെര്‍സെപ്ഷന്‍ സിമുലേഷന്‍ ടെസ്റ്റ് കൂടി ഇനി ഉദ്യോഗാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പരീക്ഷകളുടെ നിലവാരം ഉയര്‍ത്തുന്നതിനായി ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളില്‍ ഡാഷ് ക്യാമറകള്‍ സ്ഥാപിക്കുന്നതും പ്രതിദിനം ടെസ്റ്റിന് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള നിര്‍ണായക മാറ്റങ്ങളാണ് എം.വി.ഡി നടപ്പിലാക്കുക.

എന്താണ് ഹസാഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച് മുപ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പരീക്ഷ നടക്കുക. വീഡിയോ ഗെയിം മാതൃകയിലുള്ള പത്ത് വീഡിയോകള്‍ കമ്പ്യൂട്ടറില്‍ കാണിക്കും.

റോഡിലൂടെ വാഹനം ഓടിച്ച് പോകുമ്പോള്‍ ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യത്തെ ആളുകള്‍ എങ്ങനെ മറികടക്കും എന്നത് അടിസ്ഥാനമാക്കിയാണ് മാര്‍ക്ക് ലഭിക്കുക. 100ല്‍ 60മാര്‍ക്ക് നേടിയാലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ.

ഇതിനൊപ്പം തന്നെ പരീക്ഷകളുടെ കാര്യക്ഷമത കൂട്ടാന്‍ ഒരു എം.വി.ഐ ഒരു ദിവസം ടെസ്റ്റ് നടത്തുന്ന അപേക്ഷകരുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡ്രൈവിങ് സ്‌കൂളുകള്‍ അടുത്ത മൂന്ന് മാസത്തിനകം അപേക്ഷകര്‍ക്ക് പുതിയ പരീക്ഷയ്ക്കുള്ള പരിശീലനം നല്‍കണം. സ്‌കൂളുകളില്‍ ആവശ്യമായ പരിശീലന സൗകര്യമുണ്ടെന്ന് അടുത്ത മാസം മുതല്‍ ആര്‍.ടി.ഒമാര്‍ പരിശോധന നടത്തും.

Content Highlights: Four stages to obtain a driving licence now; Transport Department introduces strict regulations.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘സര്‍ നിങ്ങള്‍ പറയുന്നതെല്ലാം ചെയ്യാം’; എസ്.ഐ.ആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കപില്‍ സിബല്‍

കൊച്ചി: വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന...