15
September, 2026

A News 365Times Venture

15
Tuesday
September, 2026

A News 365Times Venture

മോദിയുടെ പിറന്നാള്‍: വീടുകളില്‍ വിളക്ക് തെളിയിക്കാന്‍ ബി.ജെ.പി ആഹ്വാനം; ഒരു മാസം നീളുന്ന സേവാ ക്യാമ്പയിനും

Date:

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17ന് വീടുകളില്‍ വിളക്ക് തെളിയിക്കണമെന്ന് ബി.ജെ.പി. മോദിയുടെ ജന്മദിനം ‘സേവാ ദിവസ്’ ആയി ആചരിക്കുന്നതിന്റെ ഭാഗമായി വൈകിട്ട് ആറിനും ഏഴിനും ഇടയില്‍ വീടുകളില്‍ ദീപം തെളിയിക്കണമെന്ന് ബി.ജെ.പി ദേശീയ നേതാവ് നിതിന്‍ നബീന്‍ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ ആയുരാരോഗ്യത്തിനും തുടര്‍വിജയങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും നവീന്‍ കൂട്ടിച്ചേര്‍ത്തു.

മോദി ഭരണാധികാരിയായി 25 വര്‍ഷം പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തില്‍ സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെ ഒരു മാസം നീളുന്ന ‘സേവാ സങ്കല്‍പ് അഭിയാന്‍’ സംഘടിപ്പിക്കുമെന്നും ബി.ജെ.പി അറിയിച്ചു. രാജ്യവ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബി.ജെ.പി പറഞ്ഞു.

‘ജനസേവനത്തിലൂടെ രാജ്യസേവനം’ എന്നതാണ് പ്രധാനമന്ത്രിയുടെ ജീവിതമന്ത്രമെന്ന് നിതിന്‍ നബീന്‍ എക്സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

മോദിയുടെ നേതൃത്വത്തില്‍ രാജ്യം വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നും നവീന്‍ അവകാശപ്പെട്ടു.

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള വിവിധ സര്‍ക്കാര്‍ പദ്ധതികളും നിതിന്‍ നവീന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ 200ലധികം ജില്ലകളെ ബാധിച്ചിരുന്ന നക്സലിസത്തെ വേരോടെ പിഴുതെറിയാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞെന്നും 2026ല്‍ ഇന്ത്യ പൂര്‍ണമായും നക്സല്‍ വിമുക്തമായെന്നും നിതിന്‍ നബീന്‍ പറഞ്ഞു.

Content Highlights: Modi’s Birthday: BJP calls for lighting lamps at homes; month-long ‘Seva’ campaign.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related