19
September, 2026

A News 365Times Venture

19
Saturday
September, 2026

A News 365Times Venture

ബഹിരാകാശത്ത് യുദ്ധത്തിന് തയ്യാറെടുക്കുന്നത് നിര്‍ത്തൂ; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന

Date:

ബെയിജിങ്: ബഹിരാകാശത്ത് ആയുധങ്ങള്‍ വിന്യസിപ്പിച്ചെന്ന അമേരിക്കയുടെ സ്ഥിരീകരണത്തിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ചൈന.

ബഹിരാകാശത്തെ ആയുധവല്‍ക്കരിക്കുന്ന നടപടികളില്‍ നിന്ന് അമേരിക്ക പിന്മാറണമെന്നും ബഹിരാകാശത്തെ യുദ്ധഭൂമിയാക്കി മാറ്റരുതെന്നും ചൈന ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

ബഹിരാകാശത്ത് പുതിയ ആയുധമത്സരത്തിന് വഴിയൊരുക്കുന്ന നടപടികള്‍ ലോക സമാധാനത്തിന് ഭീഷണിയാണെന്നും ചൈന പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ വ്യോമസേനാ സെക്രട്ടറി ട്രോയ് ആണ് യു.എസ് ബഹിരാകാശ സേനയ്ക്ക് ഭ്രമണപഥത്തില്‍ പ്രവര്‍ത്തനക്ഷമമായ ‘സ്‌പേസ് കണ്‍ട്രോള്‍ ആയുധങ്ങള്‍’ ഉണ്ടെന്ന് ആദ്യമായി പരസ്യമായി സ്ഥിരീകരിച്ചത്.

ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് അമേരിക്കന്‍ സൈനിക സംവിധാനങ്ങളെ സംരക്ഷിക്കാന്‍ ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കാനാകുമെന്നാണ് അമേരിക്കയുടെ വിശദീകരണം.

എന്നാല്‍ ആയുധങ്ങളുടെ കൃത്യമായ സ്വഭാവമോ എണ്ണം സംബന്ധിച്ച വിവരങ്ങളോ പുറത്തുവിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ചൈന ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.

ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗത്തിനാണ് ചൈന പിന്തുണ നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു.

ബഹിരാകാശത്ത് ആയുധമത്സരം നടത്തുന്നതിനെയും ബഹിരാകാശത്തെ യുദ്ധമേഖലയാക്കി മാറ്റുന്നതിനെയും ചൈന എതിര്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

‘ബഹിരാകാശത്ത് സൈനിക ശേഷി വിപുലീകരിക്കുന്നതും യുദ്ധത്തിന് തയ്യാറെടുക്കുന്നതും അമേരിക്ക അവസാനിപ്പിക്കണം. ആഗോള സ്ഥിരത സംരക്ഷിക്കാന്‍ അമേരിക്ക വ്യക്തമായ നടപടികള്‍ സ്വീകരിക്കണം.

ബഹിരാകാശത്തെ ആയുധവല്‍ക്കരിക്കുന്നത് രാജ്യങ്ങള്‍ക്കിടയില്‍ പുതിയ ആയുധമത്സരത്തിന് കാരണമാകും അദ്ദേഹം പറഞ്ഞു.

അതേസമയം, ബഹിരാകാശത്ത് അമേരിക്കയുടെ താത്പര്യങ്ങള്‍ക്കും സൈനിക സംവിധാനങ്ങള്‍ക്കും ചൈനയും റഷ്യയും ഭീഷണി ഉയര്‍ത്തുന്നുവെന്നാണ് അമേരിക്കയുടെ നിലപാട്.

ഉപഗ്രഹങ്ങള്‍ ആശയവിനിമയം, നാവിഗേഷന്‍, രഹസ്യാന്വേഷണം തുടങ്ങിയ മേഖലകള്‍ പ്രധാനമായതിനാല്‍ ഭാവിയിലെ സംഘര്‍ഷങ്ങളില്‍ ബഹിരാകാശ മേഖലയ്ക്ക് വലിയ പങ്കുണ്ടാകുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Stop preparing for war in space; China warns the US.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related