18
September, 2026

A News 365Times Venture

18
Friday
September, 2026

A News 365Times Venture

യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് ഇ-മെയില്‍ സന്ദേശം അയച്ചെന്ന കേസ്: രണ്ടര വര്‍ഷത്തിന് ശേഷം മുസ്‌ലിം യുവാവിന് ജാമ്യം

Date:

പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അധിക്ഷേപകരമായ ഇ-മെയില്‍ അയച്ചുവെന്നാരോപിച്ച് രണ്ടര വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന മുസ്‌ലിം യുവാവിന് ജാമ്യം.
അലഹബാദ് ഹൈക്കോടതിയാണ് മുബാറക് അലിയെന്ന യുവാവിന് ജാമ്യം അനുവദിച്ചത്.
വിചാരണ നീണ്ട് പോവുന്നതും ദീര്‍ഘകാലത്തെ തടവുശിക്ഷയും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

പരാതിക്കാരിയായ ജന്നത്തുന്നീസ എന്ന വ്യക്തിയുമായുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ സന്ദേശം അയച്ചെന്നാരോപിച്ചാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.

കേസില്‍ മുബാറക്കിനെ കുടുക്കുകയായിരുന്നുവെന്നും 2024 മാര്‍ച്ച് 20 മുതല്‍ അദ്ദേഹം കസ്റ്റഡിയിലാണെന്നും അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. 30 സാക്ഷികളുള്ള കേസില്‍ 2026 ജൂലൈ വരെ നാല് പേരെ മാത്രമാണ് വിസ്തരിച്ചതെന്നും വിചാരണ പൂര്‍ത്തിയാക്കാന്‍ ഇനിയും കാലതാമസമുണ്ടാവുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ വിചാരണയ്ക്ക് സമയമെടുക്കുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ പശ്ചാത്തലം മാത്രം മുന്‍നിര്‍ത്തി ഒരാളെ തുടര്‍ന്നും വിചാരണത്തടവുമായി ജയിലിലടയ്ക്കാനാകില്ലെന്നും കോടതി പറഞ്ഞു.

കര്‍ശനമായ ഉപാധികളോടെ മുബാറക് അലിക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവുകളില്‍ തിരിമറി നടത്തരുതെന്നുമുള്ള വ്യവസ്ഥയിലും വ്യക്തിഗത ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലുമാണ് മോചന ഉത്തരവ്.

യു.പിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനമുന്നയിക്കുന്നവര്‍ക്കെതിരെ പൊലീസ് പരമ്പരയായി നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ഈ സുപ്രധാന വിധി. അടുത്തിടെ പള്ളി പൊളിച്ചതിനെതിരെ രംഗത്തുവന്ന വനിതാ മാധ്യമപ്രവര്‍ത്തകയെയും ഇതിന്റെ ചിത്രം പങ്കുവെച്ച മാധ്യമപ്രവര്‍ത്തകനെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: Case involving an email message insulting Yogi Adityanath: Muslim youth granted bail after two and a half years.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related