18
September, 2026

A News 365Times Venture

18
Friday
September, 2026

A News 365Times Venture

ആണ്‍കുട്ടികളോട് മുടിവെട്ടാന്‍ അധ്യാപകര്‍ പറയേണ്ട; മുടി വളര്‍ത്താനുള്ള അവകാശം അവര്‍ക്കുമുണ്ട്: ബാലാവകാശ കമ്മീഷന്‍

Date:

തിരുവനന്തപുരം: ആണ്‍കുട്ടികള്‍ക്കും അവരുടെ ഇഷ്ടാനുസരണം മുടി നീട്ടി വളര്‍ത്താനുള്ള അവകാശമുണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. വിദ്യാര്‍ത്ഥികളുടെ ബാഹ്യരൂപത്തേക്കാള്‍ അവരുടെ പഠന പുരോഗതിക്കാണ് വിദ്യാലയങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

മുടിയുടെ നീളത്തിന്റെ പേരില്‍ ആണ്‍കുട്ടികളെയോ ട്രാന്‍സ് ജെന്‍ഡര്‍ കുട്ടികളേയോ സ്‌കൂള്‍ അധികൃതര്‍ മാനസികമായി ബുദ്ധിമുട്ടിക്കുകയോ ക്ലാസില്‍ നിന്ന് പുറത്താക്കുകയോ ചെയ്യരുതെന്നും കമ്മീഷന്‍ അംഗം ഷാജേഷ് ഭാസ്‌ക്കര്‍ പറഞ്ഞു.

കണ്ണുകളോ മുഖമോ മറയാത്ത രീതിയിലും വൃത്തിയായും സുരക്ഷിതമായും മുടി സൂക്ഷിക്കാനുള്ള ചുമതല കുട്ടികള്‍ക്കുണ്ട്. ലബോറട്ടറി പ്രവര്‍ത്തനങ്ങള്‍, കായിക മത്സരങ്ങള്‍, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തി നിര്‍ബന്ധമായും മുടി കെട്ടിവയ്ക്കുകയോ ഹെയര്‍ ബാന്‍ഡ് ഉപയോഗിച്ച് ഒതുക്കിവയ്ക്കുകയോ ചെയ്യണം. എന്നാല്‍, ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള കെമിക്കല്‍ വസ്തുക്കളോ കളറുകളോ മുടിയില്‍ ഉപയോഗിക്കുന്നത് ഗുണകരമല്ലെന്നും ഉത്തരവില്‍ പറയുന്നു.

ലിംഗനിര്‍ണയം നടത്തിയിട്ടില്ലാത്ത കുട്ടികള്‍ക്ക് അവരുടെ താത്പര്യത്തിനനുസൃതമായി മുടി പരിപാലിക്കുന്നതിനും ഡ്രസ് കോഡ് തെരഞ്ഞെടുക്കുന്നതിനും പൂര്‍ണ അവകാശമുണ്ടായിരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പോ സി.ബി.എസ്.ഇ യോ ഈ വിഷയവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി കാണുന്നില്ലെന്നും കമ്മീഷന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ അടിയന്തിരമായി തയ്യാറാക്കണമെന്നും ആ സമിതിയില്‍ ആണ്‍കുട്ടികളെയും ലിംഗനിര്‍ണയം നടത്താത്ത കുട്ടികളെയും കൂടി ഉള്‍പ്പെടുത്തി, ഇവരെക്കൂടി കേട്ട ശേഷം മുടി വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കേണ്ടതാണെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

 

Content Highlight: Teachers should not tell boys to cut their hair; they too have the right to grow their hair: Child Rights Commission.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related