20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരികെ നല്‍കി മന്ത്രി കെ.എം ഷാജി

Date:

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച് മന്ത്രി കെ.എം ഷാജി. KL 78 A 0009 കാറാണ് മന്ത്രി തിരിച്ചേല്‍പ്പിച്ചതെന്ന് റിപ്പോര്‍ട്ട്.

രണ്ട് ദിവസം മുമ്പാണ് വാഹനം തിരിച്ചേല്‍പ്പിച്ചത്. തില്ലങ്കേരി സ്വദേശി യാക്കൂബിന്റേതാണ് വാഹനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രിയുടെ റേഞ്ച് റോവര്‍ യാത്ര വിവാദമായതിനെ തുടര്‍ന്ന് ആഢംബരം വാഹനം തന്റേതല്ലെന്നും സുഹൃത്തിന്റേതാണെന്നും കെ.എം ഷാജി പ്രതികരിച്ചിരുന്നു.

സര്‍ക്കാര്‍ വാഹനമായി പുറത്തുനിന്ന് ഒരു വാഹനം ഉപയോഗിക്കുന്നതില്‍ മന്ത്രിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പുറത്തു നിന്നുള്ള വാഹനം ഉപയോഗിക്കുന്നതില്‍ കൃത്യമായ ഗൈഡ്‌ലൈനുമുണ്ട്. മറ്റൊരു വാഹനം ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവും ആവശ്യമാണ്.

പൊതുഭരണ വകുപ്പിന്റെ അനുമതിയില്ലാതെയാണ് സ്വകാര്യ വാഹനത്തില്‍ സ്റ്റേറ്റ് നമ്പര്‍ ഉപയോഗിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരിന്നു.

സര്‍ക്കാര്‍ വാഹനം അറബിക്കടലില്‍ എറിഞ്ഞിരിക്കുകയാണെന്നും എന്തെങ്കിലും വഴിവിട്ട സഹായം ചെയ്തതിന്റെ പ്രതിഫലമാണോ ഈ വാഹനമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ ഇന്നോവ ക്രിസ്റ്റ ഒരുപാട് കിലോമീറ്റര്‍ ഓടിയതാണെന്നും ഇനി ദീര്‍ഘ ദൂര യാത്രകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്തത് കൊണ്ടാണ് സ്വകാര്യ വാഹനം ഉപയോഗിച്ചെതെന്നാണ് മന്ത്രിയുടെ വിശദീകരണം.

Content Highlights: Minister K.M. Shaji returns Range Rover following controversies.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related