20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

സിസ്റ്റത്തിന് വേണ്ടത് വിദ്യാര്‍ഥികളെയല്ല, ചോദ്യം ചെയ്യാത്ത അന്ധഭക്തരെ: രാഹുല്‍ ഗാന്ധി

Date:

ഭോപ്പാല്‍: ചോദ്യങ്ങള്‍ ചോദിക്കുകയും വിഷയങ്ങളില്‍ പ്രതികരിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികളെയാണ് രാജ്യത്തിന് ആവശ്യമെന്നും എന്നാല്‍ നിലവിലെ സംവിധാനം ചോദ്യങ്ങള്‍

ചോദിക്കാത്ത ‘അന്ധഭക്തരെ’ ആണ് ആഗ്രഹിക്കുന്നതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

വിദ്യാര്‍ഥികളും അന്ധഭക്തരും തമ്മിലുള്ള പ്രധാന വ്യത്യാസം ചോദ്യങ്ങള്‍ ചോദിക്കാനുള്ള മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡോറില്‍ നടന്ന ‘ഛാത്രോന്‍ കി ഗൂഞ്ച്’ പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

‘വിദ്യാര്‍ഥി എപ്പോഴും ജിജ്ഞാസുവും നിര്‍ഭയനുമായിരിക്കുമെന്നും സമൂഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നും രാജ്യത്തെ സ്ഥാപനങ്ങള്‍ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടോ, പരീക്ഷകളില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥ എന്താണ് തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ ചോദ്യം ഉന്നയിക്കണം,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരെയാണ് സംവിധാനം ഭയപ്പെടുന്നതെന്നും രാഹുല്‍ ആരോപിച്ചു.

‘സിസ്റ്റത്തിന് വിദ്യാര്‍ഥികളെ ആവശ്യമില്ല, അന്ധഭക്തരെ ആണ് വേണ്ടത്. വിദ്യാര്‍ഥി ചോദ്യങ്ങള്‍ ചോദിക്കുകയും കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യും. എന്നാല്‍ അന്ധഭക്തന്‍ ചോദ്യങ്ങള്‍ ചോദിക്കില്ല. വികസനം, വിദ്യാഭ്യാസം, പരീക്ഷാ ക്രമക്കേടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പോലും ചോദ്യങ്ങള്‍ ഉയരുന്നില്ല,’ അദ്ദേഹം കുറ്റപ്പെടുത്തി.

പരിപാടിക്കിടെ മധ്യപ്രദേശിലെ സര്‍ക്കാര്‍ നിയമനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിദ്യാര്‍ഥികള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മിഷന്‍ പരീക്ഷകളിലെ നിയമന നടപടികള്‍ വര്‍ഷങ്ങളായി വൈകുന്നതായാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചത്.

വിവിധ പരീക്ഷകളിലായി 13 ശതമാനം തസ്തികകള്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും വര്‍ഷങ്ങളായി ഉദ്യോഗാര്‍ഥികള്‍ നിയമനത്തിനായി കാത്തിരിക്കുകയാണെന്നും ഒരു ഉദ്യോഗാര്‍ഥി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമനത്തിലെ കാലതാമസം, ഒഴിവുകള്‍ നികത്താത്തത്, പരീക്ഷകളിലെ സുതാര്യതക്കുറവ് തുടങ്ങിയ വിഷയങ്ങളും വിദ്യാര്‍ഥികള്‍ ഉന്നയിച്ചു.

സംവരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം ഏകദേശം 10,000 തസ്തികകള്‍ എട്ട് വര്‍ഷമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നും ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ നിയമനത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു.

Content Highlights: The system wants blind devotees, not students: Rahul Gandhi

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related