23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

ഇറാനെ നരകത്തിലേക്ക് തള്ളിവിടണോ, അതോ കരാറില്‍ ഏര്‍പ്പെടണോ; യു.എന്‍ പൊതുസഭയില്‍ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

Date:

ന്യൂയോര്‍ക്ക്: ഇറാനുമായി കരാറിലെത്തണോ അതോ രാജ്യത്തെ പൂര്‍ണമായി തകര്‍ക്കണോ എന്നത് സംബന്ധിച്ച് വലിയ തീരുമാനമാണ് മുന്നിലുള്ളതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

യു.എന്‍ പൊതുസഭയില്‍ സംസാരിക്കുന്നതിനിടെയാണ് ഇറാനെതിരെ കടുത്ത ഭാഷയില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.

കരാറിന് തയ്യാറായില്ലെങ്കില്‍ ഇറാനെ നശിപ്പിച്ച് മുന്നോട്ടുപോകേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. കരാറിലെത്തിയാല്‍ ഇറാന്റെ പുനര്‍നിര്‍മാണത്തിനും കൂടുതല്‍ ശക്തമായ രാജ്യമായി മാറുന്നതിനും അവസരം ലഭിക്കുമെന്ന് ട്രംപ് പറഞ്ഞു.

എന്നാല്‍, കരാര്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇറാനെ വേഗത്തില്‍ നശിപ്പിക്കണോ എന്നത് സംബന്ധിച്ചാണ് തനിക്ക് തീരുമാനമെടുക്കാനുള്ളതെന്ന് ട്രംപ് പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘അവരെ രക്ഷപ്പെടാന്‍ അവസരമില്ലാത്തവിധം നരകത്തിലേക്ക് തള്ളണോ,’ ട്രംപ് പറഞ്ഞു.

നവംബറിലെ യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി കരാറുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. അതേസമയം, നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്ന സൂചനയും പ്രസംഗത്തില്‍ നല്‍കി.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും യു.എന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഇറാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ അമേരിക്ക തയ്യാറാണെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Comtent Highlights: Should Iran be pushed into hell, or should a deal be struck? Trump issues a stern warning at the UN General Assembly.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related