25
September, 2026

A News 365Times Venture

25
Friday
September, 2026

A News 365Times Venture

ഹിന്ദുത്വ ആര്‍ക്കും എതിരല്ല, എതിരാവാന്‍ കഴിയില്ല: യഥാര്‍ത്ഥ ഹിന്ദു മറ്റുള്ളവരുടെ അവകാശങ്ങളില്‍ അതിക്രമിച്ച് കടക്കില്ല: ഉപരാഷ്ട്രപതി

Date:

ന്യൂദല്‍ഹി: ഹിന്ദുത്വ ആര്‍ക്കും എതിരല്ലെന്നും എതിരാകാന്‍ കഴിയില്ലെന്നും ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍. വ്യക്തിപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവുന്നതാണ് ഹിന്ദുത്വയെന്നും സി.പി രാധാകൃഷ്ണന്‍ പറഞ്ഞു.

‘വിശ്വസഞ്ചാര്‍ ഹിന്ദുത്വ കാ’എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങല്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ ഹിന്ദുത്വയ്ക്ക് ആര്‍ക്കും എതിരാവാന്‍ കഴിയില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ട്‌പോവാന്‍ നമ്മള്‍ ആഹ്രഹിക്കുന്നു. പക്ഷേ എല്ലാവര്‍ക്കും അവരുടെതായ അവകാശങ്ങള്‍ ഉണ്ടായിരിക്കണം. അത് സംരക്ഷിക്കപ്പെടണം. ആരുടെയും അവകാശങ്ങളില്‍ അതിക്രമിച്ച് കടക്കരുത്. അത് ഹിന്ദുത്വമല്ല. യഥാര്‍ത്ഥ ഹിന്ദു അങ്ങനെ ചെയ്യില്ല,’ ഉപരാഷ്ട്രപതി പറഞ്ഞു.

സാംസ്‌കാരിക ഹിന്ദുത്വ എന്നത് പ്രധാന മൂല്യങ്ങള്‍, സാംസ്‌കാരിക മാതൃകകള്‍, മാനുഷിക ബന്ധങ്ങള്‍, സാര്‍വത്രിക ക്ഷേമം എന്നിവയുടെ സംയോജനമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ എന്നാല്‍ മറ്റുള്ളവര്‍ക്ക് എതിരാണെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസുമായുള്ള തന്റെ ദീര്‍ഘകാല ബന്ധം അനുസ്മരിച്ച അദ്ദേഹം, വരാനിരിക്കുന്ന ആര്‍.എസ്.എസ് ശതാബ്ദി അതിന്റെ ചരിത്രത്തെയും പ്രവര്‍ത്തന രീതികളെയും കുറിച്ച് ചിന്തിക്കാനുള്ള അവസരമാണെന്ന് പറഞ്ഞു. ഹിന്ദുത്വയുടെ തത്വങ്ങളെ അടിസ്ഥാനമാക്കി ഒരു സംസ്‌കാരത്തെ പുനരുജ്ജീവിപ്പിക്കാനാണ് ഈ സംഘടന സ്ഥാപിതമായതെന്നും പറഞ്ഞു.

ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന രീതിശാസ്ത്രം കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചിട്ടുണ്ടെന്നും, സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സാന്നിധ്യമുള്ള ഒരു സുപ്രധാന സംഘടനയായി സ്വയം സ്ഥാപിക്കാന്‍ അതിനെ പ്രാപ്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കുറച്ച് ആളുകളുമായി ഒരു ചെറിയ സംഘടനയായി തുടങ്ങിയ സംഘം ഇന്ന് ഒരു ആഗോള സംഘടനയായി മാറുകയും രാജ്യമെമ്പാടും വ്യാപിക്കുകയും ചെയ്തിട്ടുണ്ട്, അതിലെ സ്വയംസേവകര്‍ ദേശീയവും സാമൂഹികവുമായ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സംഭാവന നല്‍കുന്നു,’ ഉപരാഷ്ട്രപതി പറഞ്ഞു.

Content Highlight: Hindutva is not opposed to anyone, nor can it be; a true Hindu does not encroach upon the rights of others: Vice President.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related