29
September, 2026

A News 365Times Venture

29
Tuesday
September, 2026

A News 365Times Venture

ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക പ്രതിഷേധം; സി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക്ക്

Date:

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) പ്രഖ്യാപിച്ച ഒക്ടോബര്‍ രണ്ടിലെ പ്രതിഷേധത്തിന് പിന്തുണയുമായി സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്.

രാജ്യത്തെയും തെരഞ്ഞെടുപ്പ് സംവിധാനത്തെയും കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടതുണ്ടെന്ന് വാങ്ചുക്ക് പറഞ്ഞു. എന്നാല്‍ പ്രതിഷേധത്തില്‍ നേരിട്ട് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തമായ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിലാണ് സി.ജെ.പി പ്രതിഷേധം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധം പിന്നീട് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. സി.ജെ.പി ദേശീയ കണ്‍വീനര്‍ അഭിജീത് ദിപ്‌കെയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

‘തെരഞ്ഞെടുപ്പ് പ്രക്രിയ ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ വീഴ്ച സംഭവിച്ചാല്‍ ജനാധിപത്യത്തില്‍ എന്താണ് ബാക്കിയാകുക,’ അദ്ദേഹം ചോദിച്ചു.

ജനങ്ങളുടെ അവകാശങ്ങള്‍ക്കും ഉത്തരവാദിത്തത്തിനും വേണ്ടി നടക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഗാന്ധിജയന്തി ദിനത്തില്‍ പ്രതിഷേധം ആരംഭിക്കുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്. ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് ഗാന്ധിജിയുടെ സമരരീതികള്‍ പ്രചോദനമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

വോട്ടര്‍പട്ടികയിലെ തിരുത്തലുകളും പ്രത്യേക തീവ്രപരിശോധനയായ എസ്.ഐ.ആറും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ നിരവധി ക്രമക്കേടുകള്‍ ഉയര്‍ന്നുവന്നിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ വോട്ടര്‍ രജിസ്‌ട്രേഷന്‍, പേരുകള്‍ നീക്കം ചെയ്യല്‍, പുനസ്ഥാപിക്കല്‍ തുടങ്ങിയ വിഷയങ്ങളിലെ തീരുമാനങ്ങളില്‍ കുറഞ്ഞത് 14 തവണ എതിര്‍പ്പ് രേഖപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

എന്നാല്‍ എസ്.ഐ.ആറുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങള്‍ക്കും മൂന്ന് കമ്മിഷണര്‍മാരുടെയും ഏകകണ്ഠമായ അംഗീകാരമുണ്ടായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

Content Highlights: Nationwide protest against Gyanesh Kumar; Sonam Wangchuk extends support to CJP.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related