28
September, 2026

A News 365Times Venture

28
Monday
September, 2026

A News 365Times Venture

അമിത് ഷായെ കരിങ്കൊടി കാണിച്ചാല്‍ സതീശന് നോവുന്നത് എന്തിന്: കോണ്‍ഗ്രസില്‍ സംഘപരിവാര്‍ നടത്തിയ ദീര്‍ഘകാല നിക്ഷേപമാണ് സതീശന്‍: എം.ബി. രാജേഷ്

Date:

തിരുവനന്തപുരം: അമിത് ഷായെ കരിങ്കൊടി കാണിച്ചാല്‍ സതീശന് നോവുന്നത് എന്തിനാണെന്ന് സി.പി.ഐ.എം നേതാവ് എം.ബി. രാജേഷ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധത്തിന്റെ വീഡിയോ മന്ത്രി ഒ.ജെ. ജെനീഷ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇടപെട്ട് പിന്‍വലിപ്പിച്ചു എന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘അമിത് ഷാക്കെതിരായ യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമായ ജെനീഷ് പങ്കുവെച്ചത് മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിപ്പിച്ചു എന്നാണ് വാര്‍ത്ത. അമിത് ഷാക്കെതിരായി യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചതിനാല്‍ മുഖ്യമന്ത്രി വി. ഡി. സതീശന്‍ യൂത്ത് കോണ്‍ഗ്രസിനോട് കട്ട കലിപ്പിലാണെന്നും വാര്‍ത്തകള്‍ കാണുകയുണ്ടായി.

നിലപാടുകളുടെ രാജകുമാരന്‍ എന്ന് വാഴ്ത്തിയവരൊക്കെ എവിടെ പോയി? ഇപ്പോള്‍ സതീശന്റെ നിലപാടുകളുടെ ആത്മഹത്യയാണ് ദൈനംദിനം കാണുന്നത്,’ എം.ബി. രാജേഷ് കുറിച്ചു.

കേരള സദസ്സിന്റെ സമയത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായിക്കെതിരെ ഇതേ യൂത്ത് കോണ്‍ഗ്രസിനെ കരിങ്കൊടിയും കൊടുത്തയച്ച സതീശന് അമിത് ഷാക്കെതിരെ കരിങ്കൊടി കാണിക്കുമ്പോള്‍ മാത്രം മുട്ടു വിറയ്ക്കുന്നോയെന്നും രാജേഷ് ചോദിച്ചു.

‘അന്ന് പിണറായിക്കെതിരെ മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടായിരുന്നോ കരിങ്കൊടി പ്രതിഷേധം നടത്തിയത്? എന്തു കാരണത്തിനായിരുന്നു അന്ന് സതീശന്‍ യൂത്ത് കോണ്‍ഗ്രസിനെ കരിങ്കൊടിയുമായി അഴിച്ചുവിട്ടത്? കരിങ്കൊടി പിണറായിക്കെതിരാണെങ്കില്‍ ബലേഭേഷ്!

അമിത് ഷാക്കെതിരാണെങ്കില്‍ സതീശന് മുട്ടുവിറയ്ക്കും. ഗോള്‍വാള്‍ക്കര്‍ ചിത്രത്തിനു മുന്നില്‍ കുമ്പിട്ട സതീശന്‍ അമിത് ഷായുടെയും മോദിയുടെയും മുന്നില്‍ കുമ്പിടുന്നതില്‍ എന്ത് അതിശയം,’ രാജേഷ് കുറിച്ചു.

കോണ്‍ഗ്രസില്‍ സംഘപരിവാര്‍ നടത്തിയിട്ടുള്ള ദീര്‍ഘകാല നിക്ഷേപമാണ് സതീശനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമയമാകുമ്പോള്‍ ആ നിക്ഷേപം പിന്‍വലിച്ചു ബി.ജെ.പി വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വന്ദേമാതരം മുതല്‍ പാലത്തായി കേസിലെ പ്രതിക്കും ജന്ദര്‍ മന്തര്‍ സമരക്കാരെ വെടിവെച്ചു കൊല്ലണമെന്ന് ആക്രോശിച്ച സംഘപരിവാര്‍ കൊലവെറിയനും ജാമ്യം ഉറപ്പിക്കുകയും കാപ്പ കേസില്‍ പ്രതിയായ കൗണ്‍സിലര്‍ക്ക് ജയിലില്‍ സത്യപ്രതിജ്ഞയ്ക്ക് സൗകര്യം ഒരുക്കി തിരുവനന്തപുരത്തെ ബി.ജെ.പിയുടെ നഗരഭരണം സംരക്ഷിക്കുകയും ചെയ്ത സതീശന്‍, കോണ്‍ഗ്രസില്‍ സംഘപരിവാര്‍ നടത്തിയിട്ടുള്ള ദീര്‍ഘകാല നിക്ഷേപമാണ്. സമയമാകുമ്പോള്‍ ആ നിക്ഷേപം പിന്‍വലിച്ചു ബി.ജെ.പി വിനിയോഗിക്കും.

ഇതേ അമിത് ഷായോടാണ് പണ്ട് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി പറഞ്ഞത്. എല്‍.ഡി.എഫ് സര്‍ക്കാരിനെ മറിച്ചിടാന്‍ നിങ്ങളുടെ ആരോഗ്യം മതിയാവില്ല എന്ന്. അത് മനസ്സിലായ അമിത് ഷാ കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ ലക്ഷ്യം നേടി,’ രാജേഷ് പറഞ്ഞു.

ഇനി കേരളം ഒറ്റയ്ക്ക് പിടിക്കാന്‍ ഇ.ഡിയെ അഴിച്ചുവിട്ടിരിക്കുന്നു. ഇ.ഡി ഭീഷണിക്കു മുന്നില്‍ ഞങ്ങള്‍ കുലുങ്ങില്ല.പക്ഷേ കോണ്‍ഗ്രസ് കുലുങ്ങുക മാത്രമല്ല കുനിയുകയും ചെയ്യും. അതുകൊണ്ട് കൂടിയാണ് മെറ്റയെ കൊണ്ട് തനിക്കെതിരായ വീഡിയോ നീക്കം ചെയ്യിക്കുന്ന സതീശന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായ മന്ത്രിയെ കൊണ്ട് അമിത് ഷാക്കെതിരായ വീഡിയോയും നീക്കം ചെയ്യിക്കുന്നതെന്നും രാജേഷ് കുറിച്ചു.

Content Highlight: MB Rajesh Critisize VD Satheesan on Reposts of Alleged Involvement in Removal of Video of Protest Against Amit Shaji

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; എട്ട്‌ യു.എസ് സൈനികര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് യു.എസ്....

മച്ചാഡോയെ സുരക്ഷിതമായി രാജ്യത്ത് തിരികെയെത്തിക്കണം: വെനസ്വേലയില്‍ മാര്‍ച്ചുമായി അനുയായികള്‍

കരാക്കാസ്: വെനസ്വേലയിലെ പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോയുടെ സുരക്ഷിതമായ തിരിച്ചുവരവ് ആവശ്യപ്പെട്ട്...